സപ്ലിമെൻ്റ് പ്രകാശനം

ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ 160 -ാമത് വാർഷികം മികവുത്സവം ഗുരു സമാദരം പ്രതിഭാദരം എന്നീ പരിപാടിയോടനുബന്ധിച്ച് മാതൃകം സ്കൂൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു .നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ പ്രകാശന കർമ്മം നിർവഹിച്ചു. പി ടി എ പ്രസിഡൻറ് പ്രദീപ്കുമാർ പി , പ്രിൻസിപ്പൽ റഫീഖ് ആർ പ്രഥമാധ്യാപിക എൻ ചന്ദ്രിക , നാസിം പി എ , അജയകുമാർ കെ , സവാദ് ടി, ശാരി എസ്, രാജേഷ് കെ ആർ, കെ കൃഷ്ണകുമാർ, സുനിൽകുമാർ, ഉഷ എസ്, ഉവൈസ് , ഷമീർ ശ്രീദേവി  എന്നിവർ സംബന്ധിച്ചു.

 

160-ാമത് വാർഷികം

ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നൂറ്റി അറുപതാമത് വാർഷികവും  ഗുരുസമാദരവും നാടിൻ്റെ ഉത്സവമായി മാറി.  കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമ്മിള സി നായർ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് പ്രദീപ്കുമാർ പി  ആമുഖ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക എൻ ചന്ദ്രിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ സുബി പ്രജിത്ത് സർഗാരവത്തിന് തിരി തെളിയിച്ചു.  നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മിനി സാറാമ്മ, വികസന കാര്യം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിനു ആർ നാഥ്,വാർഡ് കൗൺസിലർ ലത കണ്ണന്താനം , സ്കൂൾ എസ് എം സി ചെയർമാൻ ജി കാർത്തികേയൻ, പി ടി എ വൈസ് പ്രസിഡൻ്റ് മുരുകൻ പാളയത്തിൽ, ബി പി സി ജൂലി എസ് , സി എൻ എൻ നമ്പി , രാജേഷ് കെ ആർ ,ശാരി എസ് ,സാബു വി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റഫീഖ് ആർ സ്വാഗതവും പ്രോഗ്രാം കൺവീനർ പി.എ നാസിം നന്ദിയും പറഞ്ഞു.

സർവ്വീസിൽ നിന്നും  പെൻഷൻ പറ്റുന്ന അധ്യാപകരായ സതീശൻ കെ, ജയ എ വി, ഹേമകുമാരി എസ്, ശ്രീദേവി സി , ഗിരിജാകുമാരി, ഓഫീസ് സ്റ്റാഫ് ഷാജഹാൻ എ എന്നിവർക്കും പൂർവ്വാധ്യാപികയും ജില്ല വിദ്യാഭ്യാസ ഓഫീസർ, തിരുവല്ല ഡി ഷൈനി, അമേരിക്കയിലെ അറ്റസ്ക സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ഡോ. റജി ന്യൂലാൻ്റ് , കോമൺവെൽത്ത് ലോക പവർ ലിഫ്റ്റ് ചാമ്പ്യൻ ഷിപ്പ് സ്വർണ മെഡൽ ജേതാവും പൂർവവിദ്യാർത്ഥിനിയുമായ അമേയ ,എൻട്രൻസ് പരിശീലനം കൂടാതെ പ്ലസ് ടു കഴിഞ്ഞ് എം ബി ബി എസിന് അഡ്മിഷൻ നേടിയ പൂർവ്വ വിദ്യാർത്ഥിനി പാർവ്വതി വേണു , പൂർവ്വ വിദ്യാർത്ഥിയും ഗായികയുമായ രഞ്ജിനി വർമ്മ, സ്കൂൾ മികവ് സംവിധാനം ചെയ്ത റജി ഹരിപ്പാട് എന്നിവരെ ആദരിച്ചു.

     ജില്ലാ സംസ്ഥാന തലത്തിൽ കലോത്സവം, ശാസ്ത്രോത്സവം, സർഗോത്സവം, സ്പോർട്ട്സ് മീറ്റ് എന്നിവയിൽ മികവ് നേടിയ കുട്ടികൾക്കുള്ള അനുമോദനം , പഠന മികവുകളുടെ പ്രദർശനം, പ്ലാനറ്റോറിയം വെർച്വൽ റിയാലിറ്റി ഷോ , പഠന മികവ് നേടിയ കുട്ടികൾക്കുള്ള സ്കോളർ അവാർഡ്, ചിത്ര പ്രദർശനം,  പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ മേള, കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള സർഗാരവം എന്നിവയും സംഘടിപ്പിച്ചു.

 

കോമൺവെൽത്ത് പവർ ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാവിന് സ്വീകരണം നൽകി.

ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും കോമൺവെൽത്ത് ലോക പവർ ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവുമായ അമേയക്ക് സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരവും സ്വീകരണവും നൽകി. ഹരിപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി വൈ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പ്രദീപ്കുമാർ പി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ  റഫീഖ് ആർ മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക എൻ ചന്ദ്രിക, എസ് പി സി അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ അസ്‌ലം എം എസ് മുരുകൻ പാളയത്തിൽ,സൗമ്യ കെ ആർ,രാജേഷ്  ആർ ,പി എ നാസിം,ശാരി എസ്,ഗിരിജാകുമാരി ജി,ശ്രീദേവി സി ,ശ്യാം എസ്,  സുമാദേവി എൽ, ഷമീർ വൈ , പ്രിയാമോൾ എ ഐ എന്നിവർ സംസാരിച്ചു.

 

ശാസ്ത്ര സംവാദത്തിൽ മിടുക്ക് തെളിയിച്ച് ഹരിപ്പാട് ഗവ. ഗേൾസിലെ വിദ്യാർത്ഥികൾ

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസി തോമസുമായി നടന്ന ശാസ്ത്ര സംവാദത്തിൽ ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ മുപ്പത്തിമൂന്ന് കുട്ടികൾ പങ്കെടുത്തു.പത്താം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന ഡി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫാത്തിമ, എട്ടാം ക്ലാസ് വിദ്യാർത്ഥി ദേവിക എസ് എന്നിവർ ഡോ. ടെസി തോമസിനോട്  സംവാദത്തിൽ  ചോദ്യങ്ങൾ ഉന്നയിച്ചു. അധ്യാപകരായ ദീപ്തി ആർ , സുമ, സജീവ് ജ്യോതി ലക്ഷ്മി , ശാരി എസ് എന്നിവർ കുട്ടികളോടൊപ്പം പങ്കെടുത്തു.

 

സ്വാതന്ത്ര്യദിനാഘോഷം വിളംബര ജാഥ

*ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കൻ്ററി  സ്കൂളിൽ വർണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു*

എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബും സാമൂഹ്യ ശാസ്ത്ര ക്ലബ്ബും സംയുക്തമായി വർണാഭമായ സ്വതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 ന്  സ്കൂൾ പ്രിൻസിപ്പൽ റഫീക്ക് ആർ പതാക ഉയർത്തി. സീനിയർ അധ്യാപിക ഉഷ എസ്, സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ പി, ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് അനിൽ പ്രസാദ്  എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുരുകൻ പാളയത്തിൽ, ബി.ബാബുരാജ്, വേണു സരിഗ , പ്രേംജി കൃഷ്ണ, രാജി ,സന്ധ്യ ,വി സാബു , പി എ നാസിം, ശാരി എസ് , രാജേഷ് കെ ആർ , ടി സവാദ് , ശ്രീദേവി സി , ലാൽജിത്ത്കുമാർ വി, ഗിരിജാകുമാരി എന്നിവർ സംസാരിച്ചു.  എസ് പി സി , എൻ സി സി , ജെ ആർ സി ,എൻ എസ് എസ് കേഡറ്റുകളുടേയും വാളൻ്റീയഴ്സുകളുടേയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി, ദേശഭക്തിഗാന മത്സരം, മധുര വിതരണം എന്നിവയും സംഘടിപ്പിച്ചു.

 

അധ്യാപക ദിനത്തിൽ ഹരിപ്പാട് ഗവ.ഗേൾസ് സ്കൂളിൽ സാദരം സ്നേഹാദരം ഗുരുവന്ദനം സംഘടിപ്പിച്ചു.

ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ രക്ഷാകർത്തൃ സമിതിയുടേയും ഹരിപ്പാട് കാനറ ബാങ്കിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സാദരം സ്നേഹാദരം ഗുരുവന്ദനം എന്ന പേരിൽ  അധ്യാപക ദിനം ആചരിച്ചു. പി ടി എ പ്രസിഡൻ്റ് ആർ രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അലക്സാണ്ടർ പി ജോർജ്ജ് ദിനാചരണം ഉദ്ഘാടനം ചെയ്തു. കാനറ ബാങ്ക് ചീഫ് മാനേജർ ചന്ദ്രശേഖര പാട്ടീൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സതീശൻ കെ, ജയ എ വി , ഹേമകുമാരി എസ് , ശ്രീദേവി സി , ഗിരിജാകുമാരി ജി എന്നിവരെ കാനറ ബാങ്ക് സാദരം സ്നേഹാദരം ഗുരുവന്ദനം അവാർഡ് നൽകി ആദരിച്ചു. കാനറ ബാങ്ക് റിസോഴ്സ് വിങ് മാനേജർ രജീഷ്കുമാർ , പി ടി എ വൈസ് പ്രസിഡൻ്റ് പ്രദീപ് കുമാർ പി, അധ്യാപകരായ രാജേഷ് കെ ആർ , ശാരി എസ് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ അജയകുമാർ കെ സ്വാഗതവും , എസ് ആർ ജി കൺവീനർ പി എ നാസിം നന്ദിയും പറഞ്ഞു.

 

ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗായനം 2024 ഉദ്ഘാടനം ചെയ്തു

ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി  സ്കൂൾ കലോത്സവം സർഗായനം 2024 ഹരിപ്പാട് നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് പ്രദീപ്കുമാർ പി അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ഹരീന്ദ്രനാഥ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ പ്രഥമാധ്യാപകൻ കെ അജയകുമാർ ആമുഖ പ്രഭാഷണം നടത്തി. ഓട്ടൻതുള്ളൽ, കഥകളി  രംഗങ്ങളിൽ അരങ്ങേറ്റം കുറിച്ച സ്കൂൾ മാതൃസമിതി പ്രസിഡൻ്റ് എസ് ദേവികയെ ആദരിച്ചു. കവയിത്രി ശെൽവറാണി, സ്കൂൾ ചെയർപേഴ്സൺ സേബ പ്രഭു , ആർട്സ് ക്ലബ്ബ് സെക്രട്ടറി നിരഞ്ജന ഡി എന്നിവർ ആശംസകൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ റഫീഖ് ആർ സ്വാഗതവും കലോത്സവം ജനറൽ കൺവീനർ ടി സവാദ് നന്ദിയും പറഞ്ഞു.

 

ഹരിപ്പാട് ഉപജില്ല കേരള സ്കൂൾ  കലോത്സവം *ഓവറോൾകലാകിരീടം* ഹരിപ്പാട് ഗവ. ഗേൾസ് സ്കൂളിന്

  ഹരിപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ 399 പോയിന്റോടെ  ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കലാ കിരീടം സ്വന്തമാക്കി.

ചിട്ടയായ ആസൂത്രണവും നിരന്തര പരിശീലനവുമാണ് കലാകിരീടം നേടിയെടുക്കാൻ സ്കൂളിനെ പ്രാപ്തമാക്കിയത്. രക്ഷാകർത്താക്കൾ, അധ്യാപക രക്ഷാകർത്തൃ സമിതി, സ്കൂൾ മാനേജ്മെൻ്റ് സമിതി ,മാതൃ സമിതി എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും സ്കൂളിനെ മികവിലേക്ക് നയിച്ച ഘടകങ്ങളാണ്. ഹരിപ്പാട് ഉപജില്ല കലാകിരീടം ചൂടിയ ഗവ.ഗേൾസ് സ്കൂൾ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പി ടി എ പ്രസിഡന്റ് പ്രദീപ് കുമാർ പി , പ്രിൻസിപ്പൽ ആർ റഫീഖ്,  പ്രഥമാധ്യാപിക ചന്ദ്രിക എൻ  , പി ടി എ വൈസ് പ്രസിഡന്റ് മുരുകൻ പാളയത്തിൽ, പി ടി എ അംഗങ്ങളായ പ്രേംജി കൃഷ്ണ,  വേണു സരിഗ  ,രാജി എസ് , സന്ധ്യ  അധ്യാപകരായ സവാദ് ടി , കെ ആർ രാജേഷ് , ഡോ. നാഗലക്ഷ്മി, ഷമീർ വൈ, ജയരാജ്, കൃഷ്ണകുമാർ, ശ്രീദേവി , ഗിരിജാകുമാരി, ഉഷാറാണി  എന്നിവർ നേതൃത്വം നൽകി. ആലപ്പുഴ ജില്ലയിൽ അക്കാദമിക നിലവാരത്തിൽ ഏറെ ഉയർന്നു നിൽക്കുന്ന ഒരു വിദ്യാലയം കൂടിയാണ് ഹരിപ്പാട് പെൺപള്ളിക്കൂടം

 

ശാസ്ത്രമേള : ദീപശിഖ റാലിക്ക് സ്വീകരണം നൽകി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ ദീപശിഖ റാലിക്ക്  സ്വീകരണം നൽകി. എസ് പി സി ,എൻ സി സി ,ജെ ആർ സി , ലിറ്റിൽകൈറ്റ്സ് എൻ എസ് എസ് ,പി ടി എ , എസ് എം സി , അധ്യാപകർ , വിദ്യാർത്ഥികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.  ശാസ്ത്ര മേളയിൽ സ്കൂളിൽ നിന്നും സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന ലക്ഷ്മിപ്രിയ, ആയിഷ , മാനസമീര എന്നീ കുട്ടികളും സ്കൂൾ ലീഡർ സേബ പ്രഭുവും ചേർന്ന് ദീപശിഖയെ മാലയിട്ട് സ്വീകരിച്ചു. പി ടി എ പ്രസിഡൻ്റ് പ്രദീപ്കുമാർ പി , പ്രിൻസിപ്പൽ റഫീഖ് ആർ, പ്രഥമാധ്യാപിക ചന്ദ്രിക എൻ ,എസ് ആർ ജി കൺവീനർമാരായ വി സാബു , പി എ നാസിം, സ്റ്റാഫ് സെക്രട്ടറിമാരായ ശാരി എസ് ,  കെ ആർ രാജേഷ്  എന്നിവർ സംസാരിച്ചു.