ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2023-24
[1]*ഹരിപ്പാട് ഗവ.ഗേൾസ് സ്കൂളിൽ ഉണർവ്വ്@24 പഠന പരിപോഷണ പരിപാടി ആരംഭിച്ചു*
ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഉണർവ്വ്@ 24 പഠന പരിപോഷണ പരിപാടി ആരംഭിച്ചു. മാവേലിക്കര മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രമുഖ മെന്ററുമായ റജി മാത്യു Unveiling The Magic In Learning എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് എടുത്തു. പ്രഥമാധ്യാപിക വി സുശീല , അധ്യാപകരായ അജയകുമാർ കെ , പി എ നാസിം, ജ്യോതിലക്ഷ്മി, നിശ എൽ, ജിനിലറോസ് , ലക്ഷ്മി, ശാരി എസ് , എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവം മുതൽ മികവുത്സവം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയാണ് ഉണർവ്വ് പഠന പരിപോഷണ പരിപാടിയിൽ സംഘടിപ്പിക്കുന്നത്. ക്ലാസ് തല വിലയിരുത്തൽ ,ടേം വിലയിരുത്തൽ , പാദ വാർഷിക വിലയിരുത്തൽ , അർധ വാർഷിക വിലയിരുത്തൽ , പൊതു പരീക്ഷയ്ക്ക് മുന്നോടിയായുള്ള മാതൃക വിലയിരുത്തൽ എന്നിങ്ങനെയുള്ള വിവിധ പരീക്ഷകൾ, വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസ്സുകൾ, വിഷയാടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ ക്ലാസുകൾ, കോർണർ സ്റ്റഡി സംഗമം, കുട്ടിയെ അറിയാൻ - ഗൃഹസന്ദർശനം, കൗൺസലിംഗ് ക്ലാസ്സുകൾ തുടങ്ങിയ പഠന പരിപോഷണ പരിപാടികളാണ് ഉണർവ്വ്@24 പദ്ധതിയിൽ സംഘടിപ്പിക്കുന്നത്. പി ടി എ പ്രസിഡന്റ് ആർ രാജേഷ്, എസ് എം സി ചെയർമാൻ ജി കാർത്തികേയൻ, മദർ പി ടി എ പ്രസിഡന്റ് ദേവിക എസ് എന്നിവരുടെ നേതൃത്വത്തിലുള്ള രക്ഷാകർത്തൃ സമിതി അംഗങ്ങൾ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നു.[2]
- ↑
Moon day celebration ജൂലൈ 21 ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു അന്നേ ദിവസം എല്ലാ കുട്ടികളെയും ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി കൊണ്ട് വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രയാൻ മാതൃക ചാർട്ട് പ്രദർശനം പതിപ്പ് എന്നിവ കുട്ടികൾ നിർമ്മിച്ചു ചാന്ദ്രദിന ക്വിസ് സംഘടിപിച്ചു.
- ↑
Moon day celebration ജൂലൈ 21 ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു അന്നേ ദിവസം എല്ലാ കുട്ടികളെയും ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി കൊണ്ട് വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രയാൻ മാതൃക ചാർട്ട് പ്രദർശനം പതിപ്പ് എന്നിവ കുട്ടികൾ നിർമ്മിച്ചു ചാന്ദ്രദിന ക്വിസ് സംഘടിപിച്ചു.
SSLC പരീക്ഷയിൽ നൂറുമേനി വിജയം നേടിയ ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ സി ബി സി വാര്യർ ഫൗണ്ടേഷൻ്റെ അവാർഡ് ഏറ്റുവാങ്ങിയ ഉജ്ജ്വലമുഹൂർത്തം

*ഗണിതശാസ്ത്ര ലാബ് ഉദ്ഘാടനം*
ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ രമേശ് ചെന്നിത്തല എം എൽ എ യുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ജിയോജിത്ത് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ
ഗണിതശാസ്ത്ര ലാബിൻ്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം എൽ എ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് പദ്ധതി വിശദീകരണം നൽകി. ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡ് മേഖല മാനേജർ സുധീർകുമാർ കെ വിശിഷ്ടാതിഥായി പങ്കെടുത്തു. പി ടി എ പ്രസിഡിൻ്റ് ആർ രാജേഷ്, ടി പി ടോമി, സിബിൻ ഡേവിസ് ,ഷെറിൻ വർഗീസ് , പ്രദീപ്കുമാർപി , ശാരി എസ്, പി എ നാസിം, ശ്രീദേവി എസ്, വി സാബു , രാജേഷ് കെ ആർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റഫീഖ് ആർ സ്വാഗതവും പ്രഥമാധ്യാപകൻ്റെ ചുമതലയുള്ള കെ അജയകുമാർ നന്ദിയും പറഞ്ഞു.