ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ഞങ്ങൾ തൻ തീരാദുഖം

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങൾ തൻ തീരാദുഖം
കവിത

കാവും കളങ്ങളുംകായലോളങ്ങളും

കാതിലോതുന്ന കാറ്റും

കുളിർമയേകുന്ന മഴയും

തണലേകുന്ന വൃക്ഷവും

സസ്യവൈവിധ്യവും അമ്മയാം

വിശ്വപ്രകൃതിയീ ഞങ്ങൾക്കു തന്ന സൗഭാഗ്യമേ.......

ഹരിതചേലചുറ്റി വൃക്ഷത്തിൻ

അരികത്തിരിക്കാനും പുഴകളിൽ

പോയി മീൻപിടിക്കാനും

കുളിർമയേകുന്ന മഴയത്ത്

കളിക്കാനും പൂക്കളെ കണ്ടു രസിക്കാനും

നിൻ മധുരം നുകരാൻ ഇന്നാവില്ലല്ലെ ഞങ്ങൾക്ക് അമ്മേ!

എവിടെയും ബാക്കിയായി നിൻ ശരീരഭാഗങ്ങൾ

മനുഷ്യർ അവയെ എന്നന്നേക്കുമായി ആകറ്റുന്നു.

ഇനി ഈ ജീവനറ്റ ശരീരവും കൂടി

ഞങ്ങൾക്ക് കിട്ടുമോ അമ്മേ ബാക്കിയായി....



കരുണ എസ് കെ
8C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത