ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ഞങ്ങൾ തൻ തീരാദുഖം
ഞങ്ങൾ തൻ തീരാദുഖം
കാവും കളങ്ങളുംകായലോളങ്ങളും കാതിലോതുന്ന കാറ്റും കുളിർമയേകുന്ന മഴയും തണലേകുന്ന വൃക്ഷവും സസ്യവൈവിധ്യവും അമ്മയാം വിശ്വപ്രകൃതിയീ ഞങ്ങൾക്കു തന്ന സൗഭാഗ്യമേ....... ഹരിതചേലചുറ്റി വൃക്ഷത്തിൻ അരികത്തിരിക്കാനും പുഴകളിൽ പോയി മീൻപിടിക്കാനും കുളിർമയേകുന്ന മഴയത്ത് കളിക്കാനും പൂക്കളെ കണ്ടു രസിക്കാനും നിൻ മധുരം നുകരാൻ ഇന്നാവില്ലല്ലെ ഞങ്ങൾക്ക് അമ്മേ! എവിടെയും ബാക്കിയായി നിൻ ശരീരഭാഗങ്ങൾ മനുഷ്യർ അവയെ എന്നന്നേക്കുമായി ആകറ്റുന്നു. ഇനി ഈ ജീവനറ്റ ശരീരവും കൂടി ഞങ്ങൾക്ക് കിട്ടുമോ അമ്മേ ബാക്കിയായി....
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |