ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/വഴി മാറുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
വഴി മാറുന്ന മഹാമാരി


കൊറോണയെന്ന മാരിയെ
തുരത്തിടാൻ ശ്രമിച്ചിടാം
കൈ കഴുകി മാസ്കു കെട്ടി
വൃത്തിയോടെ നിന്നിടാം
ചൈനയെന്ന നാട്ടിൽ നിന്നും ലോകമാകെ പടർന്ന
വൈറസിന്റെ വ്യാധിയിൽ
നാമുഴറി നിൽക്കവേ,
പൊടുന്നനെ നടപ്പിലാക്കി
ലോക്ക് ഡൗൺ എന്ന ആശയം
അകന്നുനിന്ന് മനസു ചേർത്ത്
വ്യാപനം തടഞ്ഞിടാൻ
ഡോക്ടർമാരും നേഴ്സുമാരും
നിയമ നീതി പാലകരും
രാപ്പകലുകൾ നോക്കിടാതെ
സേവനങ്ങൾ ചെയ്തിടുന്നു
ഓർത്തിടാം നമുക്കവരെ
നന്ദിയോടെ ഓർത്തിടാം
ഇനിയുമെത്ര നാൾ വരെയും
കൈകൾ കൂപ്പി വാഴ്ത്തിടാം!!


 

അഭിനവ് വിനോദ്
5 C ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത