ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സൗന്ദര്യവൽക്കരണം-ഹരിത ക്ലബ്ബ് ഉദ്ഘാടനം

05/06/25

ചെറുകോട് കെ എം എം എ യു പി സ്കൂളിൽ പരിസ്ഥിതി ദിന പ്രത്യേക അസംബ്ളിയിൽ സ്കൂൾ സൗന്ദര്യം വൽക്കരണത്തിന് തുടക്കം കുറിച്ചു.എല്ലാ ക്ലാസ്സുകളിലേക്കും ചെടി ചട്ടിയും പയറും വിതരണം ചെയ്യുന്നതിൻറെ ഭാഗമായി നാലാം ക്ലാസിലെക്കുള്ള ചെടി ചട്ടിയും പയറും സീനിയർ അദ്ധ്യാപിക എം.ബീന പ്രധാന അദ്ധ്യാപകൻ എം.മുജീബ് മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.ഹരിത ക്ളബ് കോഡിനേറ്റർ കെ.വി.സിന്ധു കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് പ്രധാന അദ്ധ്യാപകൻറ അധ്യക്ഷതയിൽ പി.ടി.എ.പ്രസിഡൻറ് യു.ഹാരിസ് ബാബു ഹരിത ക്ലബ്ബ് ഉത്ഘാടനം ചെയ്തു.ഉപയോഗം കഴിഞ്ഞ പേനകൾ*എഴുതി തീർന്ന മധുരം* ഉദ്ഘാടനവും നടത്തി.പത്ത് എഴുതി തീർന്ന പേനകൾ നൽകിയാൽ ഒരു പുതിയ പേന നൽകുമെന്ന് കോഡിനേറ്റർ വാഗ്ദാനം നൽകി.ചടങ്ങിൽ കുട്ടികൾക്ക് വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് പച്ചക്കറി വിത്തുകൾ തൈകൾ വിതരണം ചെയ്യുകയും മികച്ച കൃഷി നടത്തുന്നവർക്ക് പി.ടിഎ പ്രസിഡന്റ്, ഹരിത ക്ലബ്ബ് കോഡിനേറ്റർ സമ്മാനം വാഗ്ദാനം ചെയ്തു.സ്ക്കൂളിലേ എല്ലാ ക്ലാസിലേക്കു ചെടി ചട്ടിയും ചെടികളും വിതരണം ചെയ്യുകയും, പരിസ്ഥിതി ദിന ക്ളാസ് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ജുനൈദ് മാസ്റ്റർ വളരെ നന്നായി നൽകി.അഭിജിത്ത്, ജാബിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം വിതരണം ചെയ്യ്തു.

എഴുതി തീർന്ന മധുരം പദ്ധതിയിൽ ആദ്യത്തെ ദിവസം തന്നെ 50പേന നിക്ഷേപിച്ചു ശാദുലി.എ.5പുതിയ പേനകൾ കരസ്ഥമാക്കി.പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം ക്ലാസ്സ് തലത്തിൽ നടത്തി.


ലഹരിവിരുദ്ധ ദിനാചരണം

(സോഷ്യൽ സയൻസ് ക്ലബ്)

26/06/2025

ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്KMM AUPS സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും യുപി തലത്തിൽ ലഹരി വിരുദ്ധ പ്രസംഗമത്സരവും നടത്തി. വിവിധ ക്ലാസുകളിൽ വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന നിരവധി ലഹരി വിരുദ്ധ പോസ്റ്ററുകൾ  ഓഫീസിന് മുൻവശത്തായി പ്രദർശിപ്പിച്ചു. യുപി തലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ 5,6,7 ക്ലാസുകളിൽ നിന്നായി 15 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുകയും  സനാഹ്  7D,ഫാത്തിമ ദിൽഫ 5E,ഫിദ 6E എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയും ചെയ്തു.

ലഹരി വിരുദ്ധ പ്രതിജ്ഞ:

മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം HM വായിച്ച് കേൾപ്പിച്ചു.

വായനാദിനാചരണം

കെ.എം.എം.എ.യു.പി സ്ക്കൂളിൽ, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയനാദിനാചരണത്തിൻ്റെ ഭാഗമായി വയനാവാരം (19th -26 th ജൂൺ 2025) വിവിധ പരിപാടികളോടെ കൂടി വിജയകരമായി ആചരിച്ചു. വായനാ ദിനാചരണത്തിനോടനുബന്ധിച്ച് വായനാദിനപോസ്റ്റർ നിർമാണം,വായനാമത്സരം, വായനാദിനക്വിസ്, ആസ്വാദനക്കുറിപ്പ് മത്സരം, വായനാസന്ദേശം തയ്യാറാക്കൽ, കൈയ്യുത്ത് മത്സരം എന്നീ പരിപാടികൾ യു.പി തലത്തിൽ വിവിധതരം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ച് വിജയകരമായി പൂർത്തീകരിച്ചു.

മത്സരയിനവും വിജയികളും :

വായനാസന്ദേശ മത്സരം

1) ഷസ ഫാത്തിമ (5F)

2) മിൻഷ

3) ഗൗരി നന്ദ (7F), ഷഹമ്മ വി.പി (6D)

ആസ്വാദനക്കുറിപ്പ് മത്സരം

1) അഭിയ ഫാത്തിമ . കെ (7F)

2) സുമയ്യ ഇ .കെ (6E)

3) ഫാത്തിമ നഷ്വവ ഇ. ആർ (7E)

വായനാദിനക്വിസ്

1) ഹിൽമിയ (5F)

2) ഫഹിം അലി(7H )

വായനാമത്സരം

1) ജയഹ ലത്തീഫ് (7H)

2) റന ഫാത്തിമ (7F)

3) അലീന (7G)

വായനാദിനപോസ്റ്റർ

STD 5

1) ഫാത്തിമ ഹന്ന (5F)

2) അബിൻ ജുനൈദ് (5F)

3) ഫാത്തിമ ദിൽഹ (5E), റയ്യാൻ. കെ (5E)

STD 6

1) വൈഗ സി (6C)

2) ശ്രീചിത്യ എം ആർ

3) ഷിദ. കെ (6D)

STD 7

1) അയിഷ   (7F)

2) അമേയ (7F)

3) ആദിയ ഫാത്തിമ കെ (7F), ചിത്ര വീണ (7F)

Tune on-English പ്രവർത്തനോദ്ഘാടനം

(30/6/25)

2025-26 വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനോൽഘാടനം ബഹു. പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. Speech, Poem recitation, Story എന്നീ ഇനങ്ങളിലായിരുന്നു വിദ്യാർത്ഥികൾ മത്സരിച്ചത്. പങ്കാളിത്തം കൊണ്ടും മികവാർന്ന അവതരണം കൊണ്ടും പരിപാടി ശ്രദ്ധേയമായി. MuhammedShammas(speech),Hilmiya(poem recitation),Laiha Fathima(story telling) എന്നീ വിദ്യാർത്ഥികളെ best performers ആയി തിരഞ്ഞെടുKMMAUP സ്കൂളിൽ അലിഫ് ടാലന്റ് ടെസ്റ്റ് 2025-26 വിജയകരമായി പൂർത്തിയായി

ചെറുകോട്: 2025 ജൂലൈ 3, വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് KMMAUP സ്കൂളിൽ വെച്ച് 2025-26 അധ്യയന വർഷത്തെ സ്കൂൾതല അലിഫ് ടാലന്റ് ടെസ്റ്റ് വിജയകരമായി നടന്നു. വിദ്യാർത്ഥികളുടെ കഴിവുകളും അറിവും പ്രോത്സാഹിപ്പിക്കുന്നതിനായി അലിഫ് ക്ലബ്ബാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.

(UP) വിഭാഗത്തിൽ ലൈഹ ഫാത്തിമ പി ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മിന ഫാത്തിമ പി രണ്ടാം സ്ഥാനവും മുഹമ്മദ് ഹിഷാൻ കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

(LP) വിഭാഗത്തിലും വാശിയേറിയ മത്സരമാണ് നടന്നത്. ഷസ്മീൻ എം ഒന്നാം സ്ഥാനം നേടിയപ്പോൾ, ആദിലും മുഹമ്മദ് ഐഫായും രണ്ടാം സ്ഥാനം പങ്കിട്ടു. മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയികളെ സ്കൂൾ അധികൃതരും അലിഫ് ക്ലബ്ബും അഭിനന്ദിച്ചു. വരും വർഷങ്ങളിലും വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.ത്തു. മികവാർന്ന പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

31/07/25

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2025-26 അദ്ധ്യയന വർഷത്തെ  ഉത്ഘാടനം ശ്രീ. ശ്രീരാജ് മാസ്റ്റർ നടുവത്ത്  ചെയ്തു. കെ.പി പ്രസാദ്,ബീന പി.വി എന്നിവർ സംസാരിച്ചു.

ഹിന്ദി,IT,അറബി ക്ലബ്

ഭാഷകൾ+ ഐ ടി  2025-26 അദ്ധ്യയന വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ. ഇബ്രാഹീം മാസ്റ്റർ പന്തലിങ്ങൽ നിർവ്വഹിച്ചു

സയൻസ് ക്ലബ്

2025 -26 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ഉദ്ഘാടനം SVAUP സ്കൂൾ ഹെഡ്മാസ്റ്ററും കേരള വനമിത്ര അവാർഡ് ജേതാവുമായ സത്യകുമാർ തടത്തിൽ ഉദ്ഘാടനം ചെയ്തു. സയൻസ് അധ്യാപകനായ അബ്ദുൽ ഹക്കീമിന്റെ അധ്യക്ഷ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സയൻസ് അധ്യാപകരായ ജിഷിത, ജിത്തു സുരേഷ് എന്നിവർ സംസാരിച്ചു. നമ്മളെപ്പോലെ പ്രകൃതിയെയും സ്നേഹിക്കണം എന്നും വിവേകപൂർണമായ ഇടപെടലാണ് പ്രകൃതിക്ക് ആവശ്യമെന്നും കുട്ടികളെ ബോധവാന്മാരാക്കുകയും പലവിധ ശാസ്ത്രപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ രസിപ്പിക്കുകയും ചെയ്തു. കുട്ടികളിലെ സയൻസ് പഠനവുമായി ബന്ധപ്പെട്ട വെഡിങ് ലേയറിങ്ങ് ഗ്രാഫ്റ്റിംഗ് എന്നിവ ചെയ്തു കാണിക്കുകയും ചെയ്തു. ഹരിത ശാസ്ത്ര ക്ലബ്ബ് കൺവീനറായ സിന്ധു ടീച്ചർ നന്ദി രേഖപ്പെടുത്തി.

സുരക്ഷ ക്ലബ്

2025 -26 അക്കാദമിക വർഷത്തെ സുരക്ഷ ക്ലബ്‌  ഉത്ഘാടനം 31/07/2025  വ്യാഴാഴ്ച 2 മണിക്ക് 5 F ക്ലാസ്സിൽ വെച്ച് മലപ്പുറം ജില്ല ട്രോമ കെയർ യൂണിറ്റിലെ First aid ട്രൈനർ ശ്രീമതി Najma K നിർവഹിച്ചു.First aid ന്റെ പ്രാധാന്യത്തെ കുറിച്ചും വിവിധ first aid എങ്ങനെ നൽകാമെന്നും demo ക്ലാസ്സിലൂടെ കുട്ടികൾക്ക് വ്യക്തമായി ചെയ്തു കാണിച്ചു.

ഗണിത ക്ലബ്ബ് ഉദ്ഘാടനം

2025-26 അധ്യയനവർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 31/07/2025ന് സ്കൂളിൽ വച്ച് നടന്നു. പരിപാടിയിൽ അമൃത ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലബ്ബിന്റെ ഉദ്ഘാടനം മാനവേദൻ സ്കൂളിലെ റിട്ടയേഡ് അധ്യാപികയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ലിജിമോൾ ടീച്ചർ നിർവഹിച്ചു. ഗണിതം കുട്ടികളിലേക്ക് ഒരു ഉത്സാഹം നിറഞ്ഞ വിഷയമായി മാറ്റാൻ കഴിയുന്ന കാഴ്ചപ്പാടുകൾ പങ്കുവെച്ചതിലൂടെയും പ്രചോദനമേകുന്ന സംസാരത്തിലൂടെയും കുട്ടികളിൽ ആകർഷണം സൃഷ്ടിക്കാൻ ലിജിമോൾ ടീച്ചർക്ക് കഴിഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം ലിജിമോൾ ടീച്ചർ കുട്ടികളുമായി ചേർന്ന് വിവിധ ഗണിത ഗെയിമുകൾ നടത്തുകയും അതിലൂടെ ഗണിത ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും രസകരമായി പഠിക്കാനും സഹായിക്കുകയും ചെയ്തു. കുട്ടികൾക്ക് അതീവ ആവേശകരമായ അനുഭവമായിരുന്നു ഇത്.കൂടാതെ, കുട്ടികളെ പങ്കെടുപ്പിച്ച് ഗണിത ക്യൂബുകൾ ഉണ്ടാക്കുന്ന സൃഷ്ടിപരമായ പ്രവർത്തനവും സംഘടിപ്പിക്കപ്പെട്ടു.തുടർന്ന്  ഗണിത പെട്ടി മത്സരത്തിൽ വിജയിച്ച 7F ക്ലാസ്സിലെ വിദ്യാർത്ഥിനിയായ മിൻഹ. യുയ്ക്ക് മുഖ്യാതിഥിയായ ലിജിമോൾ ടീച്ചറുടെ കൈകളിലൂടെ സമ്മാനം വിതരണം ചെയ്തു.ചടങ്ങിൽ ഫസീല ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്റെ അവസാനത്തിൽ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ലിജിമോൾ ടീച്ചർക്ക് നന്ദി പറഞ്ഞു. പരിപാടി വിജയംകൊണ്ടും വൈവിധ്യകൊണ്ടും നിറഞ്ഞ ഒരു അവസരമായി മാറി.

ശുചിത്വ ആരോഗ്യ ക്ലബ്

2025-26 അദ്ധ്യയന വർഷത്തെ ശുചിത്വ - ആരോഗ്യ ക്ലബുകളുടെ ഉദ്ഘാടനം ചെറുകോട്ടിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ Jafar sir നിർവ്വഹിച്ചു. കുട്ടികൾപാലിക്കേണ്ട ശുചിത്വശീലങ്ങളെക്കുറിച്ചും മഞ്ഞപിത്തം, ഡെങ്കിപ്പനി, തുടങ്ങിയ പകർച്ച രോഗങ്ങളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചുമെല്ലാം കഥകളിലൂടെയും പാട്ടിലൂടെയും പറഞ്ഞു കൊടുത്തു.

സാമൂഹ്യശാസ്ത്രം

2025-26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്രം ക്ലബ് ഉദ്ഘാടനം 31/07/2025 വ്യാഴാഴ്ച 2:30 ന് വണ്ടൂർ ഉപജില്ല സോഷ്യൽ സയൻസ് ക്ലബ് കൺവീനർ അനിൽ ടി നിർവഹിച്ചു. ക്ലബിന്റെ പ്രവർത്തന മേഖലകളെ കുറിച്ചും ക്ലബ്‌ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.ശേഷം വയനാട് ഉരുൾപൊട്ടലിന്റെ ഡോക്യൂമെന്ററി പ്രദർശനം നടത്തി.

അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം

ചെറുകോട് KMMAUP സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം ടെക്സ്റ്റ് ബുക്ക് നിർമ്മാതാവ് സി.എം. ഇബ്രാഹിം മാസ്റ്റർ നിർവഹിച്ചു. ജൂലൈ 31 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ചടങ്ങിൽ, അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അത് ദൈനംദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.പരിപാടിയിൽ, എൻ. മുജീബ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. തുടർന്ന്, കദീജ ടീച്ചർ, സക്കിയ ടീച്ചർ, ലത്തീഫ് മാസ്റ്റർ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് അവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ജുനൈദ് മാസ്റ്റർ നന്ദി പ്രസംഗം നടത്തി. അലിഫ് അറബിക് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷയിൽ കൂടുതൽ താല്പര്യം വളർത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചാന്ദ്രദിന പ്രവർത്തനങ്ങൾ

കെ. എം. എം. എ. യു. പി. എസ്. ചെറുകോട്  ചാന്ദ്ര ദിനം ആഘോഷിച്ചു. 21/7/2025 തിങ്കളാഴ്ച ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. സയൻസ് ക്ലബ്‌ കൺവീനർ ശ്രീമതി ജീഷിത എ. യുടെ നേതൃത്വത്തിൽ സയൻസ് അധ്യാപകരായ ശ്രീ അബ്‌ദുൾ ഹക്കീം പി., ശ്രീമതി അനഘ സുകുമാരൻ. പി., ശ്രീ ജിത്തു സുരേഷ്, ശ്രീമതി സബ്ന എന്നിവരും, 45 ഓളം കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. തുടർന്നു 29/7/2025 ചൊവ്വാഴ്ച വരെ നീണ്ട് നിൽക്കുന്ന ദിവസങ്ങളിലെ പത്ര കട്ടിങ്ങുകൾ, മറ്റു വിവരങ്ങൾ എന്നിവ ചേർത്ത് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്ര ദിന പതിപ്പ് നിർമ്മാണവും നടത്തി ക്ലാസ്സ്‌  തല വിജയികളെ പ്രഖ്യാപിച്ചു.

ബഡ്സ് സ്കൂൾ സന്ദർശനം നടത്തി

04/12/25

ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 4 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുകോട് ബഡ്‌സ് സ്കൂൾ സന്ദർശനം നടത്തി. സോഷ്യൽ സയൻസ് കൺവീനർ ഉനൈസ് ടി പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രകാശ് മാഷ്, ആയിഷ ടീച്ചർ,ജസീന ടീച്ചർ, അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.ശേഷം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മധുരപലഹാരം, ഉച്ച ഭക്ഷണം,ചെറിയ സമ്മാനം എന്നിവ വിതരണം ചെയ്തശേഷം ഷമീർ മാഷ് നന്ദി ആശംസിച്ചു. റൈഹാന ടീച്ചർ ലത്തീഫ് മാഷ്, ജാബിർ മാഷ് എന്നിവർ പങ്കെടുത്തു

ക്വിസ്മത്സരം

മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ 5/2/26 ന് ഭരണഘടനയും ആർട്ടിക്കിളും ആർട്ടിക്കിളും എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. മലയാളം അധ്യാപകരായ പ്രസാദ് ടി, പ്രസാദ് പി,ജിഷിത എ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ ഫാത്തിമ ദിയ, ആയിഷ റജ, അമേയ എന്നിവർ സമ്മാനം നേടി.