എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ ആരോഗ്യത്തിലേക്കുള്ള ആദ്യ ചുവട്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യത്തിലേക്കുള്ള ആദ്യ ചുവട്
ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ വികാസത്തിന്റെ പ്രതീകമാണ് .ആ ജനതയാണ് ആ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്.അതുകൊണ്ടുതന്നെ പൊതുജനാരോഗ്യവും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിൽ എല്ലാവരും അങ്ങേയറ്റം ശ്രദ്ധ ചെലുത്താറുണ്ട് .

ശുചിത്വത്തിന്റെ ഏറ്റവും പ്രാഥമിക ഘടകമാണ് വ്യക്തി ശുചിത്വം .മനുഷ്യ ജീവിതത്തിനു തന്നെ ഭീഷണി ആയേക്കാവുന്ന ഒരുപറ്റം രോഗങ്ങളെ വ്യക്തി ശുചിത്വം വഴി നമുക്ക് തടഞ്ഞു നിർത്താൻ കഴിയും വ്യക്തി ശുചിത്വത്തിൽ തുടങ്ങി പരിസര ശുചിത്വം ,സാമൂഹിക ശുചിത്വം എന്നിങ്ങനെ വിവിധ തട്ടുകളിലായി ഇതിനെ വേർ തിരിച്ചിരിക്കുന്നു.അതുവഴി നാടിന്റെയും സമൂഹത്തിന്റെയും ആരോഗ്യപരമായ കാര്യങ്ങളിൽ നമുക്ക് ഏറെ മുന്നോട്ട് പോകാൻ സാധിക്കുന്നു . ശരിയായ മുൻകരുതൽ എടുത്താൽ പല രോഗങ്ങളേയും നിയന്ത്രിക്കാൻ നമുക്ക് കഴിയും .നാം പാലിക്കേണ്ട ശുചിത്വം തന്നെയാണ് ഈ മുൻകരുതൽ എന്നതാണ് ഏറ്റവും പ്രധാനമായ സവിശേഷത .ലോകത്ത് ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ ? ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച ഈ കോവിഡ് -19 ഇപ്പോൾ സർവ്വ വ്യാപിയായി മാറിയിരിക്കുന്നു .എല്ലാ ലോക രാജ്യങ്ങളും ഇതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ .കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മായ്ക്കുക എന്നിവയൊക്കെ നാം ചെയ്യേണ്ട കാര്യങ്ങളാണ് . വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും വഴി ഇത്തരം അപകട മേഖലകളെ തരണം ചെയ്യാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം .


വിഷ്ണുരാജ്
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം