എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ബാല്യകാല ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ബാല്യകാലഓർമ്മകൾ



കുട്ടിക്കാലത്തെ ഓർമ്മതൻ
     പൂങ്കാവനത്തിൽ
ഓർത്തുപോകുന്നു ഞാനെന്റെ
          ബാല്യകാലം.

പഴങ്ങൾ പറിച്ചു നടന്നകാലം
പാടവരമ്പത്തൂടെ ഓടിനടന്നകാലം
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .

ഉമ്മയോട് മിഠായി വാങ്ങിത്തരാൻ
വാശിപിടിച്ചകാലം.....
കാലിൽ മുള്ളു തറച്ചു വേദനിച്ചകാലം
മൃഗങ്ങളെ തൊട്ടുനോക്കാൻ
ആഗ്രഹിച്ചകാലം .....
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .

മഴയത്ത് മുറ്റത്ത് ചാടിക്കളിച്ചകാലം
മഴയത്ത് തോണികൾ ഉണ്ടാക്കിയൊഴുക്കിയകാലം
കടലിൽപോയി പട്ടം പറപ്പിച്ചകാലം
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .
 

ആയിശാറിയ .എൻ .കെ
4 B എ .എം .എൽ .പി .സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത