എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ ഹായ് മുന്തിരി

Schoolwiki സംരംഭത്തിൽ നിന്ന്
ഹായ് മുന്തിരി

മിനിക്കുട്ടി കാത്തിരിപ്പാണ്. ഇന്ന് ശനിയാഴ്ചയല്ലേ. ഇന്നാണ് ജോലികഴിഞ്ഞ് അച്ഛൻ വരുന്ന ദിവസം. കുറച്ചു നേരം കഴിഞ്ഞു. അച്ഛൻ വന്നു. മിനിക്കുട്ടി ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. അച്ഛൻ കൊടുത്ത പൊതിയുമായി അവൾ അകത്തേക്ക് ഓടി. അവൾ ആ പൊതി തുറന്നു നോക്കി ഹായ് മുന്തിരി. കുരുവില്ലാത്ത മുന്തിരി . മുന്തിരി അവൾക്ക് അത്രയ്ക്കും ഇഷ്ടമാണ്. അവൾ വേഗം ഒരു മുന്തിരിക്കുല എടുത്ത് പിന്നാമ്പുറത്ത് പോയിരുന്നു തിന്നാൻ തുടങ്ങി. അപ്പോൾ അച്ഛൻ അവിടേക്ക് വന്നു. മിനിക്കുട്ടി മുന്തിരി തിന്നുന്നത് അച്ഛൻ കണ്ടു. മുന്തിരി കഴുകിയോ മോളെ. അവൾ മിണ്ടിയില്ല. രാത്രിയായി ആഹാരം കഴിച്ച് അവർ ഉറങ്ങി കുറച്ചുകഴിഞ്ഞ് മിനിക്കുട്ടി കരയുവാൻ തുടങ്ങി. എന്താ മോളെ എന്തുപറ്റി എന്തിനാ കരയുന്നത് അമ്മ ചോദിച്ചു. എനിക്ക് വയറു വേദനിക്കുന്നു. അച്ഛന് കാര്യം മനസ്സിലായി. മുന്തിരി കഴുകാതെ തിന്നത് കൊണ്ടാണ് ഈ വയറുവേദന. മുന്തിരിയിൽ ധാരാളം അഴുക്കുള്ള കാര്യം നിനക്കറിയില്ലേ. കഴുകാതെ തിന്നു കാണും. അച്ഛൻ അവളോട് പറഞ്ഞു. പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കണം. ശുചിത്വം പാലിക്കണം. നഖം കടിക്കരുത്. ടീച്ചർ ക്ലാസിൽ പഠിപ്പിച്ചത് അവളോർത്തു. ഇനിമുതൽ എല്ലാറ്റിലും ശുചിത്വം പാലിക്കും എന്ന് അവർ തീരുമാനിച്ചു. അമ്മ ഉണ്ടാക്കിയ ചുക്ക് കഷായം കുടിച്ചപ്പോൾ അവൾക്ക് ആശ്വാസമായി .

ശ്രീപ്രദ ധനേഷ്
1 D എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ