എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
നാം
ഇ - പത്രം



SRG EXAM BOARD യോഗം

[[ചിത്രം: |thumb|]] 28/ജൂൺ/2024:സ്‌കൂൾ കോർ SRG അംഗങ്ങ"ുടെയും പരീക്ഷബോർഡിന്റെയും സംയുക്തയോഗം നടന്നു. 17/ജൂലൈ /2024 മുതൽ 20/ജൂലൈ /2024 വരെ ഫസ്റ്റ്MID TERM എക്സോം നടത്തോൻ തീരുമോനിച്ചു. ജൂലൈ 2nd വീക്ക്വരെയുള്ള പോഠ ഭോഗങ്ങടെ" അടിസ്ഥോനമോക്കി ചോദ്യ പേപ്പർ നിർമിക്കോൻ സബ്ജെക്ട്കൗൺസിൽ കൺവീനർമോരെ ചുമതലപ്പെടുത്തി.03 ജൂലൈ 2024 വൈകുന്നേരത്തിനു മുൻപോയി ചോദ്യപ്പേപ്പർ എക്സോം ബോഡിനെ ഏൽപ്പിക്കണമെന്നും അറിയിച്ചു.



അച്ചീവ്മെന്റ ്ടെസ്റ്റ്& ഒപ്പം ടെസ്റ്റ്

26/ജൂൺ/2024:എട്ടോം തരത്തിലെ വിദ്യോർത്‌ഥികൾക്ക്വേണ്ടി അച്ചീവ്മെന്റ ്, ഒപ്പം ടെസ്റ്റ്നടത്തി. പഠനത്തിൽ മുൻ‌തൂക്കം നിൽക്കുന്ന കുട്ടികടെ" കണ്ടെത്തി പ്രത്യേക പരിീലനവും(ഇഗ്നൈറ്റ്), സ്കോ"ർഷിപ്പരീക്ഷകൾക്ക്വേണ്ടിയുള്ള കോച്ചിങ്ങും ( എൻ എം എം എസ്ടോലന്റ ്സെർച്ച്എക്സോം സ്പെഷ്യൽ കോച്ചിങ്) നൽകുമ്പോൾ, ഒപ്പം ടെസ്റ്റ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികടെ" കണ്ടെത്തി പ്രത്യേക ക്ലോസ്സുക"ും, മോട്ടിവേഷൻ സെഷനുക"ും നൽകി മറ്റു കുട്ടികവേ"ോടോപ്പം ഉൾച്ചേർന്നുകോണ്ട്സമൂഹത്തിന്റെ മുഖ്യധോരയിലേക്ക്കുട്ടികടെ" എത്തിക്കോൻ സഹോയിക്കുന്നു.


ലഹരി വിരുദ്ധ ദിനം

26/ജൂൺ/2024:വിവിധ സ്‌കൂൾ ക്ലബ്ബ്ക"ുടെയും സന്നദ്ധ സേനക"ുടെയും സംയുക്തോഭിമുഖ്യത്തിൽ ലഹരി വിരുദ്ധോചരണം നടത്തി. സോഷ്യൽ സയൻസ്ക്ലബ്ബിന്റെ സെമിനോർ , സയൻസ് ക്ലബ്ബിന്റെ ഫ്ലോഷ്മോബ്,ലഹരിവിരുദ്ധ പ്രതിഞ്ജ, ബോധവൽക്കരണ കൂട്ടോയ്മകൾ എന്നിവ ഇതിൽ എടുത്ത്പറയേണ്ട ഇനങ്ങ"ോണ്.

പുസ്തക മേള .

24/ജൂൺ/2024:ജൂൺ 24 -ജൂൺ 26 വരെ എൻ എ എം ഹയർ സെക്കണ്ടറി സ്‌കൂ"ിൽ മലയോ" വിഭോഗത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകമേ" സംഘടിപ്പിച്ചു. മേ" പ്രസ്ത കവി വീരോൻ കുട്ടി ഉൽഘോടനം ചെയ്തു.ചടങ്ങിൽ ഹെഡ്മോസ്റ്റർ വി കെ അബ്ദുൽ നോസർ,സ്റ്റോഫ്സെക്രട്ടറി പി കെ നൗഷോദ്, SRG കൺവീനർ സിഐറിയോസ്, എം കെ മുഹമ്മദ്അഷറഫ്, വിദ്യോരംഗം കോർഡിനേറ്റർ റഫീഖ്കോരക്കണ്ടി, കെ പി അബ്ദുറഹിമോൻ എന്നിവർ സംസോരിച്ചു.


സ്പെഷ്യൽ മാർണിംഗ്ക്ലാസ്സ്.

[[ചിത്രം: |thumb|]] 24/ജൂൺ/2024:പത്തോം ക്ലോസ്സിലെ കുട്ടികൾക്ക്വേണ്ടിയുള്ള സ്പെഷ്യൽ മോർണിംഗ്ക്‌"ോസ്സിനു തുടക്കമോയി. രോവിലെ 09:10 മുതൽ 09:55 വരെയോണ്ക്ലോസ്സ്. SSLC ICU , വിങ്, പ്രത്യേക ടൈം ഷെഡ്യൂൾ പ്രകോരമോണ്ക്ലോസ്സ്അറേഞ്ച്ചെയ്തിരിക്കുന്നത്.ക്ലോസ്സിന്റെ പ്രോധോന്യവും, സമയനിഷ്ഠയും സംബന്ധിച്ച്ഹെഡ്മോസ്റ്റർ പ്രത്യേക സന്ദേം എല്ലോ പത്തോം ക്ലോസ്സ്ഗ്രൂപ്പിലേക്കും അയച്ചുകോണ്ട്രക്ഷിതോക്കടെ"യും, കുട്ടികടെ"യും ബോധവൽക്കരിച്ചു.


WORLD YOGA DAY

21/ജൂൺ/2024:ലോക യോഗോദിനവുമോയി ബന്ധെപ്പെട്ട്വിവിധ സന്നദ്ധ സേനക"ുടെ ആഭിമുഖ്യത്തിൽ സ്‌കൂ"ിൽ യോഗ പരിീലനവും പ്രദർനവും നടന്നു. യോഗ ഇന്സ്ട്രക്ടർ ശ്രീമതി ഗോപിക പരിീലനത്തിനു നേതൃത്വം നൽകി .



World Music Day

21/ജൂൺ/2024:എൻ എ എം ഹയർ സെക്കണ്ടറി സ്‌കൂ"ിൽ വേൾഡ്മ്യൂസിക്ഡേ വിവിധ പരിപോടികവേ"ോടെ ആചരിച്ചു. പ്രിൻസിപ്പോൾ ഡോ: എൻ എ മുഹമ്മദ്റഫീഖ്ഉൽഘോടനം ചെയ്തു. ഗോയികയും, പൂർവ്വ വിദ്യോർഥിയുമോയ ആര്യശ്രീ വത്സൻ മുഖ്യ അതിഥിയോയിരുന്നു. ചടങ്ങിൽ ഹെഡ്മോസ്റ്റർ വി കെ അബ്ദുൽ നോസർ,സ്റ്റോഫ് സെക്രട്ടറി പി കെ നൗഷോദ്, SRG കൺവീനർ സിഐറിയോസ്, മ്യൂസിക്അധ്യോപിക കെ ോന്ത, എം കെ മുഹമ്മദ്അഷറഫ്,റഫീഖ്കോരക്കണ്ടി,പി സി നൗഷോദ്എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



വായന ദിനം

19/ജൂൺ/2024:വോയനോദിനത്തിന്റെ ഭോഗമോയി വിവിധ സ്‌കൂൾ ക്ലബ്ബുക"ുടെ ആഭിമുഖ്യത്തിൽ (ഇംഗ്ലീഷ്,ഹിന്ദി, മലയോ"ം,അറബിക്) വിവിധ പരിപോടികൾ സംഘടിപ്പിച്ചു. മലയോ"ം വിഭോഗത്തിന്റെ ക്‌"ോസ്തല ക്വിസ്മത്സരം എല്ലോ ക്ലോസ്സിലും നടന്നു. വോയന വോരോചരണം പ്രിൻസിപ്പോൾ ഡോ: എൻ എ മുഹമ്മദ്റഫീഖ്ഉൽഘോടനം ചെയ്തു. ഹെഡ്മോസ്റ്റർ വി കെ അബ്ദുൽ നോസർ, എം കെ മുഹമ്മദ്അഷറഫ്, വിദ്യോരംഗം കോർഡിനേറ്റർ റഫീഖ് കോരക്കണ്ടി, കെ പി അബ്ദുറഹിമോൻ എന്നിവർ സംസോരിച്ചു.ഷോന മജീദ്പ്രതിജ്ഞ ചോല്ലിക്കോടുത്തു.നോസിയ വി കെ വോയന ദിന സന്ദേം നൽകി. സ്‌കൂ"ിലെ SPC കോഡറ്റുകൾ SPC ലൈബ്രറിക്ക്തുടക്കം കുറിച്ചു.



SRG യോഗം

[[ചിത്രം: |thumb|]] 10/ജൂൺ/2024:പുതുതോയി തെരെഞ്ഞെടുക്കപ്പെട്ട SRG കൗൺസിലിന്റെ പ്രഥമ യോഗം ചേർന്നു. അക്കോദമിക മോസ്റ്റർ പ്ലോൻ , ടോലെന്റ ്റ്GROUP ഫോർമേഷൻ, ഒപ്പം എക്സോം എന്നിവ ചർച്ചോ വിഷയങ്ങ"ോയി. സ്‌കൂ"ിന്റെ അച്ചടക്കം, കുട്ടിക"ുടെ സോംസ്കോരിക ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങ"ും സ്‌കൂൾ ലൈബ്രറിയുടെ പ്രസക്തിയും ചർച്ച ചെയ്തു. ദിനോചരണങ്ങ"ുടെ ആചരണം കൃത്യമോയി കോണ്ടോടോൻ തീരുമോനിച്ചു. തുടർന്ന്ഓരോ SUBJECT അധ്യോപകരും അവരുടെ വിഷയവുമോയി ബന്ധെപ്പെട്ട ആവ്യങ്ങ"ും, SUBJECT കൗൺസിലിൽ ഉയർന്നു വന്ന തീരുമോനങ്ങ"ും ചർച്ച ചെയ്തു.




സബ്ജക്ട്കൗൺസിൽ

[[ചിത്രം: |thumb|]] 07/ജൂൺ/2024:ഈഅധ്യയന വർഷത്തെ(2024-25)പ്രഥമ സബ്ജക്ട്കൗൺസിൽ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങ"ുടെ അധ്യോപകർ വിഷയോടിസ്ഥോനത്തിൽ പ്രത്യേകമോയി ചേർന്നുകോണ്ടോയിരുന്നു മീറ്റിംഗ്. അക്കോദമിക മോസ്റ്റർ പ്ലോൻ, SSLC റിസൾട് അവലോകനം,ദിനോചരണങ്ങൾ,ടീച്ചിങ്മോന്വൽ, ക്ലബ്ബ്രൂപീകരണം തുടങ്ങിയവ മുഖ്യ അജണ്ടയോയിരുന്നു.





പരിസ്ഥിതി ദിാചരണം 2024-25

05/ജൂൺ/2024:പെരിങ്ങത്തൂർ: എൻ എ എം ഹയർ സെക്കണ്ടറി സ്‌കൂ"ിൽ വിവിധ സ്‌കൂൾ ക്ലബുക"ുടെയും, സന്നദ്ധ സേനക"ുടെയും ആഭിമുഖത്തിൽ പരിസ്ഥിതി ദിനോചരണം നടത്തി. വൃക്ഷത്തൈനടൽ, പോസ്റ്റർ രചനോ മത്സരം,പരിസ്ഥിതി ദിനക്വിസ്, ബോധവൽക്കരണ ക്‌"ോസ്എന്നിവ സംഘടിപ്പിച്ചു.പോനൂർ അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി നദീറ ഇ ബോധവൽക്കരണം നടത്തി.ഹെഡ്മോസ്റ്റർ ശ്രീമോൻ വി കെ അബ്ദുൽ നോസർ, SRG കൺവീനർ സിഐറിയോസ്, പി ടി എ പ്രസിഡന്റ ്എൻ പി മുനീർ, കെ ടി ജോഫർ, ഫൈസുന്നിസ, പി സി നൗഷോദ്, തുടങ്ങിയവർ സംസോരിച്ചു.


(പ്രവേശവോത്സവം 2024-25) )

03/ജൂൺ/2024:സ്‌കൂൾ പുതിയ അധ്യയന വർഷത്തിന്ഹരിശ്രീ കുറിച്ചു . പ്രവേനോത്സവം വിവിധ പരിപോടികവേ"ോടെ സംഘടിപ്പിച്ചു. പുതിയ കുരുന്നുകൾക്ക്മധുരം,പോയസം വിതരണം നടത്തി. നോടൻ പോട്ടു കലോകോരൻ ശ്രീ മജീഷ്കോരയോട്വിിഷ്ടതിഥിയോയിരുന്നു. ഉച്ചയ്ക്ക്വേഷം നടന്ന സ്റ്റോഫ്കൗൺസിൽ യോഗം പുതിയ ഭോരവോഹികടെ" തിരഞ്ഞെടുത്തു. പി കെ നൗഷോദ്സ്റ്റോഫ്സെക്രട്ടറിയോയും, സിഐറിയോസ്എസ്ആർ ജി കൺവീനറുമോയി പുതിയ കൗൺസിൽ നിലവിൽ വന്നു. കെ മുഹമ്മദ്, മുഹ്സിന ഇ , സമീർ കെ എന്നിവർ യഥോക്രമം 10,9,8 ക്ലോസ്സുക"ുടെ ICU കൺവീനർമോരോയി.


സാഹിതി അധ്യാപക അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം (01.02.2023):സംസ്ഥാന തലത്തിൽ മികച്ച അധ്യാപകർക്ക് നൽകിവരുന്ന സാഹിതി ഇന്റർനാഷണൽ ടീച്ചർ ഐക്കൺ അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു: പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്നും ഹെഡ്‌മാസ്റ്റർ ശ്രീ. പത്മനാഭൻ നടമ്മൽ ഏറ്റുവാങ്ങി. ചടങ്ങിൽ വി സി കബീർ മാസ്റ്റർ, അഡ്വ. പഴകുളം മധു, ഡോ. എ എം ഉണ്ണികൃഷ്ണൻ, ബിന്നി സാഹിതി, നസീർ നൊച്ചാട്, റെജി കിഴക്കുംപുറം, സാം കുരക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികൾക്ക് അറിവും അനുഭവവും പകർന്ന് ദുരന്തനിവാരണ മോക്ക്ഡ്രിൽ

പെരിങ്ങത്തൂർ (27.01.2023):ഒൻപതാം തരത്തിലെ പാഠഭാഗവുമായി ബന്ധപെട്ട് സോഷ്യൽ സയൻസ് ക്ലബ് സ്‌കൂളിൽ ദുരന്ത നിവാരണ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. കേരള പോലീസ്, കേരള ഫയർ ആൻറ് റെസ്ക്യൂ, ആരോഗ്യ വകുപ്പ് എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് നടത്തിയ ഇവാക്വേഷൻ, മെഡി ഇവാക്, സേർച്ച് ആൻറ് റെസ്ക്യൂ, ഫസ്റ്റ് എയ്‌ഡ്‌ , ഫയർ ഫൈറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. സോഷ്യൽ സയൻസ് അധ്യാപകരായ സി ഐ റിയാസ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, പി ടി കെ മുഹമ്മദലി മാസ്റ്റർ, കെ ടി കെ റിയാസ്എം മാസ്റ്റർ, എം പി അബ്ദുൽ കരീം മാസ്റ്റർ, പി സമീർ മാസ്റ്റർ, കെ എം സമിർ മാസ്റ്റർ, പി പി അഷറഫ് മാസ്റ്റർ, ഇ കെ ജലീൽ മാസ്റ്റർ, ഫൈസുന്നിസ ടീച്ചർ, ഷമീന ടീച്ചർ എന്നിവർ നേതൃതം നൽകി.

ദഫ് മുട്ട് സംസ്ഥാന തലത്തിലേക്ക്

പെരിങ്ങത്തൂർ (25.11.2022):ദഫ് മുട്ട് സംസ്ഥാന തലത്തിലേക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ദഫ് മുട്ട് ടീം.
.

കണ്ണൂർ ജില്ലാ സ്‌കൂൾ കലോത്സവം ഒപ്പന മത്സരത്തിൽ എൻ എ എമ്മിന് എ ഗ്രേയ്‌ഡോടെ ഒന്നാം സ്ഥാനം

പെരിങ്ങത്തൂർ (22.11.2022):കണ്ണൂർ ജില്ലാ സ്‌കൂൾ കലോത്സവം ഒപ്പന മത്സരത്തിൽ എൻ എ എം, എ ഗ്രേയ്‌ഡോടെ ഒന്നാം സ്ഥാനം നിലനിർത്തി. അറബിക് നാടക മത്സരത്തിലും സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തി.

പുസ്തകം പ്രകാശനം ചെയ്തു

തലശ്ശേരി (22.10.2022):പി കെ നൗഷാദ് മാസ്റ്റർ രചിച്ച ലോകകപ്പ് ഫുട്ബോൾ അനുഭവങ്ങളുടെ സമാഹാരം "കാൽപന്തിനൊപ്പം ഭൂഖണ്ഡങ്ങളിലൂടെ" എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 22-10-2022 ശനി വൈകിട്ട് തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ ബഹു: ലക്ഷദ്വീപ് എം.പി പി പി മുഹമ്മദ് ഫൈസൽ നിർവ്വഹിച്ചു. ചടങ്ങിൽ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ, വി നാസർ മാസ്‌റ്റർ , ടി പി ചെറൂപ്പ എന്നിവർ പങ്കെടുത്തു.



എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ ജ്യോതിസ് ഉപഹാരം ഏറ്റുവാങ്ങി

പെരിങ്ങത്തൂർ (12.07.2022): ജ്യോതിസ്സ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലത്തിലെ എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള അനുമോദനച്ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും പ്രിൻസിപ്പാൾ ഡോ.എൻ.എ മുഹമ്മദ് റഫീഖ് , ഹെഡ്മാസ്റ്റർ എൻ.പത്മനാഭൻ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. പാനൂർ പി.ആർ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അസീസ് കുന്നോത്ത് , എസ്.ആർ.ജി കൺവീനർ റഫീഖ് കാരക്കണ്ടി , മുഹമ്മദ് കൊട്ടാരത്ത്, കെ.പി ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
.

എം സിദ്ധീഖ് മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു

പെരിങ്ങത്തൂർ (10.03.2022): എൻ.എ.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ മലയാളം അദ്ധ്യാപകൻ എം സിദ്ധീഖ് രചിച്ച 'ചവേലാട് ചികൾ തച്ചുടക്കുന്ന മൗനങ്ങൾ ' എന്ന കവിതാ സമാഹാരം സാഹിത്യകാരൻ പ്രൊഫ: കല്പ്പറ്റ നാരായണൻ പ്രകാശനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. എൻ.എ മുഹമ്മദ് റഫീഖ് അധ്യക്ഷനായി. എം.എൻ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രധാന അദ്ധ്യാപകൻ എൻ പത്മനാഭൻ, നോവലിസ്റ്റ് ടി കെ അനിൽ കുമാർ, ഡോ. കെ എം ഭരതൻ, എം.എ ഷഹനാസ്, എം.പി.കെ അയ്യൂബ്, അസീസ് കുന്നോത്ത്, ഇ അബ്ദുൽ കബീർ, പി ബഷീർ, മുഹമ്മദലി വിളക്കോട്ടൂർ, ഇ എ നാസർ, സിദ്ദീഖ് കൂടത്തിൽ, പി രാധാകൃഷ്ണൻ, റഫീഖ് കാരക്കണ്ടി, സൂപ്പി എൻ, മുഹമ്മദ് കൊട്ടാരത്ത്, ടി മുഹമ്മദ് വേളം, എം വി സുരേന്ദ്രൻ, എം സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.

കെ പി ശ്രീധരൻ മാസ്റ്റർക്ക് മെഡൽ ഓഫ് മെറിറ്റ് അവാർഡ്

പെരിങ്ങത്തൂർ (22.11.2021): കെ പി ശ്രീധരൻ മാസ്റ്റർക്ക് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ മെഡൽ ഓഫ് മെറിറ്റ് അവാർഡ്. പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൗട്ട് അധ്യാപകനാണ്. സ്തുത്യർഹമായ പ്രവർത്തന മികവ് വിലയിരുത്തിയയാണ് സംസ്ഥാന തലത്തിൽ അവാർഡിന് അർഹനായത്.

വിജയോത്സവം'21

പെരിങ്ങത്തൂർ (20.09.2021): SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ 400 വിദ്യാർത്ഥി പ്രതിഭകൾക്ക് നൽകിയ അനുമോദനം.ചടങ്ങിൽ ശ്രീ.കെ മുരളീധരൻ MP, ശ്രീ.കെ പി മോഹനൻ MLA, മുനിസിപ്പൽ ചെയർമാൻ ശ്രീ.വി നാസർ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി അംബിക,മാനേജർ ശ്രീ എൻ .എ അബൂബക്കർ മാസ്റ്റർ,വാർഡ് കൗൺസിലർ ശ്രീ.അയ്യൂബ്,സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എൻ. എ മുഹമ്മദ് റഫീഖ്,ഹെഡ്മാസ്റ്റർ ശ്രീ.എൻ .പദ്മനാഭൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.

സഹജീവികൾക്കൊരു കരുതൽ- കാരുണ്യ പദ്ധതിയുമായ് എൻ.എ.എം സ്കൗട്ട് യൂണിറ്റ്

പെരിങ്ങത്തൂർ (14.08.2018): ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അൻപതോളം ആളുകൾക്ക് പതിമൂന്ന് ദിവസം  പ്രഭാത ഭക്ഷണം നൽകി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുകയാണ്. എൻ.എ. എം ഹയർ സെക്കണ്ടറി സ്കൂൾ  സ്കൗട്ട്  യൂണിറ്റ് . തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അമ്പതോളം പേർക്ക് പ്രഭാത ഭക്ഷണ കിറ്റ് വിതരണം ചെയ്ത് കൊണ്ടാണ് സഹജീവിക്കൊരു കരുതൽ എന്ന ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ എൻ.പത്മനാഭൻ ഹിമാലയ വുഡ് ബാഡ്ജ് സ്കൗട്ട് കെ.പി ശ്രീധരൻ, സ്കൗട്ട് അദ്ധ്യാപകരായ കെ.ടി.കെ. റിയാസ്, പി.സി നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ സിദ്ദീഖ് കൂടത്തിൽ, സ്റ്റാഫ് സെക്രട്ടി മുഹമ്മദ് കൊട്ടാരത്ത് ,എസ്.പി.സി സി.പി.ഒ കെ.റഫീഖ് ,പി.കെ നൗഷാദ് ,റഫീഖ് കാരക്കണ്ടി ,അബ്ദുൽ ജലീൽ എ, ജാഫർ കെ.ടി ,ഷൗക്കത്ത് അടുവാട്ടിൽ ,സമീർ ഓണിയിൽ ,മുഹമ്മദ് ഹാരിസ് എം ,രമേശൻ പി.എ ,ഡോ.മൻസൂർ ,സവാദ് ഒ.പി, ഷിനോവ് ,റോഷിവ്, അഭിനവ് എന്നിവർ വിവിധ ദിവസങ്ങളിൽ ഭക്ഷണ വിതരണം നടത്തി . സ്കൂളിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും സന്നദ്ധ സംഘടനകളും പിന്തുണയുമായി കൂടെയുണ്ട്.ലോക് ഡൗൺ കഴിയുന്നത് വരെ  ഭക്ഷണ വിതരണം തുടരുമെന്ന് സ്കൂൾ സ്കൗട്ട് ഭാരവാഹികൾ അറിയിച്ചു

ദുരിതക്കയത്തിൽ സാന്ത്വന പ്രളയം

പെരിങ്ങത്തൂർ (14.08.2018): കേരളം നേരിടുന്ന സമാനതകളില്ലാത്ത ഈ ദുരന്ത ദിനങ്ങളിൽ വയനാട് ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് എൻ.എ.എം സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും സഹായം. പഠനോപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുതുവസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവയാണ് മൂവ്വായിരത്തോളം വരുന്ന കുട്ടികൾ സ്കൂളിലെത്തിച്ചത്. അവ തരം തിരിച്ച് പെട്ടികളിൽ അടുക്കി അധ്യാപക സംഘം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.

രണ്ടാം ഹരിത ഭവനം - താക്കോൽദാനം


പെരിങ്ങത്തൂർ (08.08.2018): കൂടില്ലാത്തവർക്ക് കൂടൊരുക്കാം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സ്കൗട്സ് & ഗൈഡ്സ് പണിത രണ്ടാമത്തെ "ഹരിത ഭവന" ത്തിന്റെ താക്കോൽ ഇന്ന് വൈകുന്നേരം 3 മണിക്ക് മുൻ ദേശീയ സ്കൗട്സ് ആന്റ് ഗൈഡ്സ് ഡയറക്ടർ ഡോ. സുകുമാര കൈമാറി. ചടങ്ങിൽ പാനൂർ നഗരസഭാ അദ്ധ്യക്ഷ കെ.വി റംല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ എൻ.എ അബൂബക്കർ മാസ്റ്റർ, പ്രിൻസിപ്പാൾ മുഹമ്മദലി വിളക്കോട്ടൂർ, ഹെഡ് മാസ്റ്റർ എൻ പത്മനാഭൻ , കെ.പി ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ലോകകപ്പ് ഫുട്ബോൾ - നൗഷാദ് മാസ്റ്റർക്ക് സ്വീകരണം

പെരിങ്ങത്തൂർ (19.07.2018): ഈ വർഷം റഷ്യയിൽ വെച്ചു നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വളണ്ടിയറായി സേവനമനുഷ്ഠിച്ച് തിരിച്ചെത്തിയ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ബഹു. പി.കെ നൗഷാദ് മാസ്റ്റർക്ക് വിദ്യാർത്ഥികളും, അധ്യാപകരും ചേർന്ന് സ്വീകരണം നൽകി. ഇത് അദ്ദേഹം പങ്കെടുക്കുന്ന മൂന്നാമത്തെ ലോകകപ്പ് ആണ്. നേരത്തെ സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ വെച്ചു നടന്ന ലോകകപ്പുകളിലും നൗഷാദ് മാസ്റ്റർ വളണ്ടിയർ ആയിരുന്നു. മീഡിയ കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്ന സേവനം

പ്രതിജ്ഞയോടെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിനു തുടക്കം


പെരിങ്ങത്തൂർ (27.01.2017):സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ട് ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവർ പരസ്പരം കൈകോർത്ത് വലയം തീർത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്ക്കൂൾ മാനേജരും ദേശീയ അധ്യാപക അവാർഡ് ജേതാവും കൂടിയായ ബഹു. എൻ.എ അബൂബക്കർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജലക്ഷാമം: വിദ്യാർത്ഥികൾ ചങ്ങല തീർത്തു



പെരിങ്ങത്തൂർ (12.01.2017): വരാൻ പോകുന്ന നാളുകളിലെ അതിരൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ട് എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പെരിങ്ങത്തൂർ ടൗണിൽ ചങ്ങല തീർത്തു. സ്കൂളിലെ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി ചങ്ങലയിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, ജന പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ ആയിരങ്ങൾ കണ്ണിചേർന്നു. പാനൂർ നഗരസഭാ അദ്ധ്യക്ഷ ബഹു. കെ.വി റംല ടീച്ചർ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സാന്ത്വനമായി അഗതിമന്ദിരത്തിൽ


പെരിങ്ങത്തൂർ (30.12.2016): എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ മൂന്നു ദിവസത്തെ ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ എടച്ചേരിയിൽ പ്രവർത്തിക്കുന്ന തണൽ അഗതി മന്ദിരം സന്ദർശിച്ചു. വിവിധ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടു പോയ അന്തേവാസികൾക്കിടയിൽ കേഡറ്റുകൾ മണിക്കൂറുകളോളം പറഞ്ഞും പാടിയും ചിലവഴിച്ചു. അൻപതിൽ പരം വരുന്ന അമ്മമാർക്ക് പേരക്കുട്ടികൾ അടുത്തെത്തിയ സന്തോഷമായിരുന്നു. കേഡറ്റുകളായ വിഷ്ണുപ്രിയ, മുഫീദ്, നന്ദന ഷിബു,ലഗൻ ശങ്കർ എന്നിവർ നേതൃത്വം നൽകി. സി.പി.ഒ മാരായ പി.പി അഷറഫ് മാസ്റ്റർ, കെ.പി കുശല കുമാരി ടീച്ചർ, ചൊക്ലി എ.എസ്.ഐ ജയപ്രകാശ്, അജിത്ത് കുമാർ എന്നിവർ നിയന്ത്രിച്ചു.

നാട്ടുത്സവമായി "പാട്ടുപന്തൽ"


പെരിങ്ങത്തൂർ (21.11.2016): എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടു പന്തൽ എന്ന പേരിൽ നാടൻ പാട്ട് ശില്പശാല പ്രശസ്ത നാടൻ പാട്ടുകാരൻ മാത്യു വയനാടിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ എച്ച്.എം പത്മനാഭൻ നടമ്മൽഉദ്ഘാടനം നിർവ്വഹിച്ചു. നാടൻപാട്ട്, പണിയർ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികൾ തുടിയുടെ താളത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാരക്കണ്ടി, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.