എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ഇടവപ്പാതി

Schoolwiki സംരംഭത്തിൽ നിന്ന്
ഇടവപ്പാതി

ജൂൺ ഇടവപ്പാതി മഴക്കാലത്ത്
പള്ളിക്കൂടം തുറന്നല്ലോ
അന്ന് ചേമ്പിലക്കുട ചൂടി കളിച്ചില്ലേ
കൈകളിൽ പുസ്തകത്താളുകൾ.
മഴയിൽ കളിച്ച്
വീട്ടുപടിക്കൽ ചെല്ലുമ്പോൾ
ഉള്ളിൽ ഒരു വെപ്രാളം
വീട്ടിലെത്തുമ്പോൾ.....
അമ്മയോട് എന്ത് നുണ ചൊല്ലും എന്നോർത്ത്
പേടിച്ചുവിറച്ച് അമ്മ തൻ മുന്നിൽ
ചോദ്യങ്ങളോട് ചോദ്യങ്ങൾ........
ചില ഉത്തരങ്ങളിൽ വാക്കുകൾ പതറി
അങ്ങനെ ഒരു കാലം
തിരികെ വരുമോ ആ കാലം
പള്ളിക്കൂടം കഴിഞ്ഞുവരുമ്പോൾ
മിഠായി കടകളിൽ പലതരം മിഠായികൾ
തേൻ മിഠായി..പുളിമിഠായി..
നാവിൽ വെള്ളമൂറുന്നു
ഹായ് എന്തു രസം
തിരികെ വരുമോ ആ കാലം
 


ക്രിസ്റ്റീന സാറ ജിൻസ്
6A, സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത