എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഏഴാം ക്ലാസ്സിലെ ക്ലാസ് ലീഡറായിരുന്നു അശോഖ്. അവൻ്റെ അദ്ധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പറഞ്ഞു പ്രാർത്ഥനയിൽ പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ നൽകുമെന്നും പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തില്ല. ആരാണ് വരാതിരുന്നതെന്ന് നോക്കുവാൻ പട്ടികയെടുത്ത് നോക്കി അത് മുരളിയാണ് അശോക് ഇത് അറിഞ്ഞ് അവനോട് ചോദിച്ചു .എന്താണ് മുരളി ഇന്ന് നീ വരാതിരുന്നത് മുരളിയോട് അശോക് ചോദിച്ചുകെണ്ടിരിക്കെയാണ് ക്ലാസ് ടീച്ചർ ക്ലാസിൽ എത്തിയത്. ടീച്ചർ വന്നുടന്നെതന്നെ അശോകിനോട് ചോദിച്ചു ഇന്ന് എത്ര പേരാണ് പ്രാർത്ഥനയിൽ വരാതിരുന്നത് . അശോക് അതിന് മറുപടി നൽകി. സാർ ഇന്ന് മുരളി മാത്രമേ വരാതിരുന്നുള്ളു ബാക്കി എല്ലാവരും വന്നിരുന്നു . ഇത് കേട്ട് സാർ മുരളിയോട് ചോദിച്ചു എന്താ മുരളി ഇന്ന് പ്രാർത്തനയിൽ പോകാതിരുന്നത്. മുരളി പറഞ്ഞു ഇല്ല സാർ ഇത് കേട്ട് കുട്ടികളെല്ലാം മുരളിയെ തന്നെ നോക്കി ചിരിക്കുകയും കളിയാക്കുകയും ചെയ്തു മുരളി നല്ലവണ്ണം പഠിക്കുമായിരുന്നു അതു മാത്രമല്ല അവൻ സാർ പറഞ്ഞിരുന്ന എല്ലാം അന്നന്നു തന്നെ ചെയ്യുമായിരന്നു. അതു കാരണം അവനെ ക്ലാസിൽ ഉള്ളവർക്ക് ഇഷ്ടമില്ലായിരുന്നു. സാർ അവനോട് ചോദിച്ചു ഇന്ന് പ്രാർത്ഥനയിൽ എന്താണ് വരാതിരുന്നത് മുരളി പറഞ്ഞു ഇന്ന് ഞാൻ സാധാരണ എത്തുന്നതു പോലെയാണ് വന്നത് പക്ഷേ ക്ലാസ്സ് റൂം മുഴുവനും പൊടിപിടിച്ചത് കൊണ്ട് എല്ലാം വൃത്തിയാക്കീട്ട് പ്രാർത്ഥനയിൽ പങ്കെടുക്കാം എന്നു കരുതി പക്ഷേ അപ്പോൾ തന്നെ പ്രാർത്ഥന പകുതിയായതിനാലാണ് ക്ലാസിൽ ഇരുന്നത്. അതുമല്ല സാർ സാറുതന്നെയല്ലേ പറഞ്ഞുത്തന്നത് ക്ലാസ് വൃത്തിയാക്കിയില്ലെങ്കിൽ പഠിക്കാൻ തോന്നുകയില്ലന്ന് അതു കാരണമാണ് ഞാൻ ക്ലാസ്സ് റൂം വൃത്തിയാക്കിയത് ഇത് കേട്ട് മുരളിയുടെ തൊളിൽ കൈവച്ചു കൊണ്ട് സാർ അഭിനന്ദപൂർവ്വം എല്ലാവരോടു മുരളിയെ കണ്ട് പഠിക്കാൻ പറഞ്ഞു . മുരളിയേ പോലെ എല്ലാവരും സ്ക്ലുളിനുവേണ്ടി പ്രവർത്തിക്കുവാണെങ്കിൽ സ്കൂൾ ഒരു ശുചിത്വമുള്ളതായി തീരും.....

ധനലക്ഷ്മി പ്രസന്നൻ
8 സെൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ചെമ്മണ്ണാർ
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ