എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/അയൽനാട്ടുകാരൻപഠിപ്പിച്ചപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
അയൽനാട്ടുകാരൻപഠിപ്പിച്ചപാഠം

അങ്ങകലെ ധാരാളം ജനങ്ങൾ വസിച്ചിരുന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു .അവിടെ ആരും ശുചിത്വം പാലിച്ചിരുന്നില്ല .എന്നും ജനങ്ങൾക്ക് അസുഖമായിരുന്നു അങ്ങനെ ഒരു ദിവസം അയൽനാട്ടിൽ നിന്നും ഒരാൾ ആ ഗ്രാമത്തിലേക്ക് വന്നു .അവിടത്തെ വൃത്തിയില്ലായ്മ കണ്ട് അയാൾക്ക് ആ നാടിനോട് പുച്ഛം തോന്നി .ആ നാടിൻറെ അധികാരിയെ കണ്ട് അയാൾ പറഞ്ഞു, നിങ്ങളുടെ നാടിൻറെ ഈ വൃത്തിയില്ലായ്മ കൊണ്ടാണ് ജനങ്ങൾക്ക് നിരന്തരം അസുഖം ഉണ്ടാകുന്നത്. നിങ്ങൾ ഈ നാട്ടിലുള്ള എല്ലാ വീടുകളും പരിശോധിക്കണം പരിശോധന എന്ന വാക്കു കേട്ടപ്പോൾ അയാൾക്ക് ഭയം തോന്നി .എന്നിട്ട് അയാൾ പറഞ്ഞു അയ്യോ അത് പറ്റില്ല ഈ നാട് മുഴുവനും പരിശോധിക്കാൻ കഴിയില്ല നിങ്ങൾ ഇവിടെ നിന്ന് ഇപ്പോൾ തന്നെ പോകണം .അയാൾ ദേഷ്യത്തോടെ മടങ്ങി .അധികം വൈകാതെ ഒരു മാരകമായ രോഗം വന്ന് അധികാരിയുടെ മകളുടെ മരണം സംഭവിച്ചു. അപ്പോഴാണ് അയൽനാട്ടുകാരൻ പറഞ്ഞത് അദ്ദേഹത്തിന് ഓർമ്മ വന്നത് .ഈ നാടിന്റെ അവസ്ഥ കണ്ടാൽ ആർക്കും പുച്ഛം തോന്നും .കാരണം ഈ നാടിൻറെ വൃത്തി ഇല്ലായ്മയാണ്.എന്തായാലും ഈ നാടിൻറെ വൃത്തിയില്ലായ്മ തുടരുകയാണെങ്കിൽ ഈ നാട്ടുകാർ എല്ലാം മരിക്കും .ഇതിന് ഒരു അന്ത്യം കുറിക്കണം .അദ്ദേഹം നാട്ടുകാരെ വിളിച്ച് ഇക്കാര്യം പറഞ്ഞു .പ്രിയപ്പെട്ട നാട്ടുകാരെ ഇടയ്ക്ക് മാരകരോഗങ്ങൾ വന്ന്ധാരാളം പേർ മരിക്കുന്നുണ്ട് ഇതിനു കാരണം ഈ നാടിൻറെ വൃത്തിയില്ലായ്മ യാണ് . അതിനാൽ നമ്മൾ എല്ലാവരും അവരവരുടെ വീട് ആദ്യം വൃത്തിയാക്കണം .കൂടാതെനാടിനെയും .ഇതു കേട്ട ഉടൻ തന്നെ നാട്ടുകാർ ഓരോരുത്തരും അവരവരുടെ വീട് വൃത്തിയാക്കാൻ തുടങ്ങി .എന്നാൽ ഒരാൾ മാത്രം അത് അനുസരിച്ചില്ല .അത് ജഗ്ഗു എന്ന ആളായിരുന്നു. എല്ലാ വീടുകളും വൃത്തിയോടെ ഇരുന്നപ്പോൾ അവൻറെ വീട് മാത്രം വൃത്തിയില്ലാതെ ഇരുന്നു .ഇതു കണ്ട് കോപിഷ്ഠനായ അധികാരി ജഗ്ഗുവിന് ഒരു ശിക്ഷ കൊടുത്തു .നീ ഒറ്റയ്ക്ക് നിൻറെ വീടും പരിസരവും നാടും വൃത്തിയാക്കണം .ജഗ്ഗു വേഗത്തിൽ അവൻറെ പണി ഭംഗിയായി തീർത്തു .അധികാരി എല്ലാവർക്കും പാരിതോഷികങ്ങൾ നൽകി .ഒരു നാട്ടുകാരൻ പറഞ്ഞു നിങ്ങളുടെ നാട്എല്ലാവർക്കും മാതൃകയാകും .അങ്ങനെ ആ നാട് ശുചിത്മുള്ള നാടായി മാറി .ഈ കഥയിലെ ഗുണപാഠം ഇതാണ് .നാമെല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉള്ളവരായിരിക്കണം.

അഭിരാമി.എസ്.
5 എ എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത