എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹൈയർസെക്കണ്ടറി വിഭാഗവും പ്രവര്ത്തനമാരംഭിച്ചു.കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ മുൻ നിരയിൽ നില്ക്കുന്നു..

ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ് മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾ ക്കൊ ണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടത്താണ‍്. വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവർഗ്ഗവർണവ്യത്യാസങ്ങളോ ഇല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവര്ത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലര്ത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.