എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ മാറികൊണ്ടിരിയ്ക്കുന്ന മലയാളികൾ
മാറികൊണ്ടിരിയ്ക്കുന്ന മലയാളികൾ
കേരളം ദൈവത്തിന്റെ സ്വന്തം നാട്, പ്രകൃതി ഭംഗി കൊണ്ട് ഏറ്റവും അനുഗ്രഹീതമായ നാട്.അങ്ങനെയാണ് നമ്മുടെ നാടിന്റെ ഭാഷയ്ക്ക് മലയാളം എന്ന പേര് പോലും വന്നത്. എന്നാൽ എന്താണ് നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ. മലകൾ ഇടിച്ചുനിരത്തികൊണ്ട് നിരവധി കെട്ടിടങ്ങൾക്ക് അടിമയായി പോകുന്ന നമ്മുടെ പ്രകൃതി. പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞ് മണ്ണിന്റെ ഘടന നശിപ്പിക്കുന്നു. അമിതമായി ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോ കാർബണുകൾ ഓസോൺ പാളിയിൽ വിള്ളലിന് കാരണമാകുന്നു. അൾട്രാവയലറ്റ് വികിരണങ്ങൾ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവയെ വേണ്ടവിധത്തിൽ ജീവിക്കാൻ അനുവദിക്കുക, പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക, എന്നതെല്ലാമായിരുന്നു പണ്ട് കാലത്തെ മനുഷ്യരുടെ മനസ്സിൽ നിറഞ്ഞ് നിന്നിരുന്നത്. മലകൾ ഇടിച്ച് നിരത്തികൊണ്ട്, ആഴ പ്രദേശങ്ങൾ നികത്തികൊണ്ട്, വലിയ വലിയ കെട്ടിടങ്ങൾ പണുതുയർത്തുക എന്ന ലക്ഷ്യത്തിലാണ് പുതുതലമുറ. നമ്മൾ പ്രകൃതിയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് പ്രകൃതി തിരിച്ചു നൽകിയ മഹാപ്രളയങ്ങൾ, പ്രകൃതിയുടെ ജീവനായ അനേകം മരങ്ങൾ നമ്മൾ മുറിച്ച് മാറ്റുമ്പോൾ പ്രകൃതിയുടെ ഘടന തന്നെ മാറുകയാണ്. സമ്പന്നരും, ദരിദ്രരും ഒരേ കുടിലിൽ അന്തിയുറങ്ങേണ്ടി വന്ന ദിനങ്ങൾ, മറക്കാൻ കഴിയുമോ? ആഘോഷ തിമർപ്പിൽ ഉറങ്ങേണ്ടിയിരുന്ന ആ ഓണക്കാലം,ആ പ്രളയം കൊണ്ടുപോയ അനേകം മനുഷ്യരും, ജന്തുജാലങ്ങളും, സമ്പന്നരും ദരിദ്രരും കൈ നീട്ടി വന്ന ദിനങ്ങൾ, ഇതെല്ലാം നമ്മുടെ മനസ്സിൽ നിന്ന് മറക്കാൻ പറ്റുമോ........
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം