എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ നമ്മുടെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ആരോഗ്യം

എല്ലാരും ഒന്ന് ശ്രദ്ധിക്കുക
പ്രതിരോധ ശേഷിക്കായി കൈകോർക്കാം
നമ്മൾ കഴിക്കുന്ന ആഹാരവും വസ്ത്രവും
വൃത്തിയായി സൂക്ഷിച്ചീടാം
ചിക്കനും ബർഗറും പാസ്തയും
ന്യൂഡിൽസും പാടെ ഉപേക്ഷിച്ചീടാം
കഞ്ഞിയും കപ്പയും ചക്കയും
പഴം പച്ചക്കറി ശീലിച്ചിടാം
ഇവ നൽകും ഓജസ്സും തേജസ്സും
നല്ലൊരു പ്രതിരോധശേഷിയും സ്വന്തമാക്കാം
പകരം വയ്ക്കാനാവില്ല മറ്റൊരു
മരുന്നിനും ആന്റി ബയോട്ടിക്കിനും
നേരത്തെഴുന്നേറ്റീടേണം
പല്ലൊന്നു തേക്കണം
രണ്ടുനേരം കുളിച്ചീടണം ദിനം
അലസത ഒന്നും കാട്ടീടാതെ
വ്യായാമം ചെയ്യണം വെള്ളം കുടിക്കണം
കുറഞ്ഞത് ഗ്ലാസ്സെങ്കിലും
കൈകൾ കഴുകണം ഇരുപത് സെക്കൻഡെങ്കിലും
മൂന്നു മണിക്കൂർ കൂടിടുമ്പോൾ
ഇത്തരം കാര്യങ്ങൾ‍ പാലിച്ചെന്നാൽ
രോഗപ്രതിരോധ ശേഷിയും വർദ്ധിച്ചീടും
കൂട്ടർക്കൂം നാട്ടാർക്കും ഷെയർ ചെയ്യാം
നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ സൂക്ഷിച്ചീടാം
 

അലെൻസ എൻ പ്രസീദ്
4 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത