എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്, സാർസ് (SARS) വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ഇതുവഴി കൊറോണ, എച്ച് ഐ വി, ഹെർപ്പിസ്, ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്റ്റീരിയകളേയും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. മാസ്ക്കോ തുവാലയോ ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല ഉപകരിക്കും. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗാണുബാധകൾ ചെറുക്കും. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം. മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്, ചീപ്പ്, ഷേവിങ് സെറ്റ് , ബ്ലേഡ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. രക്തം പുരണ്ട ഷേവിങ് സെറ്റ്, ബ്ലേഡ് എന്നിവ വഴി എച്ച് ഐ വി തുടങ്ങിയ അണുബാധകൾ പകരാൻ സാധ്യതയുണ്ട്. കഴുകി ഉണക്കാത്ത ചർമത്തിൽ ചൊറി, വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. അടിവസ്ത്രങ്ങൾ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കുക. ഇറുക്കം കുറഞ്ഞ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ അണുനാശക ലായനിയിൽ മുക്കിയ ശേഷം കഴുകുക. പാദരക്ഷ കൊക്കോപ്പുഴു(Hook worm)വിനെ ഒഴിവാക്കും, പരുക്കുകളേയും പെൺകുട്ടികൾ ആർത്തവ ശുചിത്വം പാലിക്കണം. സാനിറ്ററി പാഡുകളും, മെൻസ്ട്രൽ കപ്പുകളും കൃത്യ സമയത്ത് മാറ്റി ഉപയോഗിക്കുക. മലമൂത്ര വിസർജനം സാനിട്ടറി കക്കൂസുകളിൽ മാത്രം. മല വിസർജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകേണ്ടത് അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡും , കൃത്രിമ(Synthetic ) ആഹാരവും ഒഴിവാക്കണം. ഉപ്പ്, പഞ്ചസാര, എണ്ണ, കൊഴുപ്പ് എന്നിവ കുറയ്ക്കുക. പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ച പയറുവർഗങ്ങളും, പരിപ്പുവർഗങ്ങളും, ഇളനീരും അടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. കടൽ മത്സ്യവും, മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക. ദിവസവും 2 ലിറ്റർ (10 ഗ്ലാസ്) വെള്ളം കുടിക്കണം. വ്യായാമവും വിശ്രമവും ആവശ്യം. വേഗത്തിൽ നടക്കുന്നതാണ് നല്ല വ്യായാമം. പുറം കളികളും സൈക്കിൾ യാത്രയും നല്ലത്. ദിവസവും 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്. മുപ്പത് മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഇരിക്കരുത്. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ പാടില്ല. ഏതെങ്കിലും തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ തോന്നുന്ന പക്ഷം ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്
സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം