എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ജീവിക്കു പ്രകൃതിക്കിണങ്ങി
ജീവിക്കു പ്രകൃതിക്കിണങ്ങി
നാം ഇന്ന് അനുഭവിക്കുന്ന എല്ലാ വിപത്തിനും കാരണം നമ്മുടെ ജീവിത ശൈലി തന്നെയാണ് . നമ്മുടെ വഴിവിട്ട ജീവിതത്തിൻറെ പരിണാമമാണ് നാം നേരിട്ട പ്രളയം . അതിനെ തരണം ചെയ്യാൻ നമുക്ക് സാധിച്ചു . എന്നാൽ പ്രകൃതിക്ക് മനുഷ്യ ചൂഷണത്തിൽ നിന്ന് രക്ഷ നേടാൻ കഴിഞ്ഞിട്ടില്ല സകല ജീവജാലങ്ങളുടെയും ഉറവിടമാണ് പ്രകൃതി മറ്റു ജീവജാലങ്ങളെല്ലാം ഭൂമിയിൽ ജനിച്ച പ്രകൃതിയോടിണങ്ങിയ ജീവിച്ച മണ്ണോടലിയുന്നവയാണ് . പ്രകൃതി നിയമത്തിന് അനുസൃതമായ ആ ജീവിതത്തിൽ നിന്ന് നിന്നും വേറിട്ട് നിൽക്കുകയാണ് മനുഷ്യ ജീവിതം. അതുകൊണ്ടുതന്നെയാണ് അവർ രോഗങ്ങൾക്ക് അടിമപ്പെടുന്നത് . പച്ചപ്പ് നിറഞ്ഞ പാടവും കളകളാരവം മുഴക്കി ഒഴുകുന്ന പുഴയും. ഇന്ന് ഈ മനോഹര ദൃശ്യങ്ങൾ മനുഷ്യരുടെ ഉള്ളിൽ വെറും കഥയായി അവശേഷിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു . മാനവൻെറ അവിവേക പ്രവൃത്തികൾക്ക് ഇരയായ ഭൂമിയുടെ സ്പന്ദനം ആരും ചെവിക്കൊള്ളുന്നില്ല .പച്ചപ്പരവതാനി വിരിച്ച മലനിരകളും നൃത്തമാടി ഒഴുകുന്ന പുഴയും ഇന്ന് നിശ്ചലമാവുകയാണ് .എല്ലാം കയ്യടക്കി വാഴുന്ന മനുഷ്യരുടെ ദുഷ്ട ചിന്തകൾക്ക് കീഴിൽ അവ അടിയറവയ്ക്കുകയാണ് .എല്ലാത്തിനെയും സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി ബലിയാടാക്കുന്ന നാം മൃഗങ്ങളേക്കാൾ അധ:പതിച്ചിരിയ്ക്കുകയാണ് . മനുഷ്യൻെറ ഈ അതിര് കടക്കൽ പ്രകൃതിയെ മാത്രമല്ല മറ്റു ജീവജാലങ്ങളെയും ഹിംസിക്കുന്നുണ്ട് . മൃഗങ്ങൾ തൊട്ട് ചെറുജീവികൾ വരെ വംശനാശം നേരിടുന്ന കാലമാണിത് .മാനവരാശി ഇന്ന് അനുഭവിക്കുന്ന മഹാ വിപത്തുകൾക്ക് എല്ലാം കാരണം ഇവ തന്നെയാണ് . പ്രകൃതിവിഭവങ്ങളെല്ലാം ഒന്നൊഴിയാതെ മനുഷ്യൻ വേട്ടയാടി കൊണ്ടിരിക്കുകയാണ് .വായുമലിനീകരണവും മണൽവാരലും വനനശീകരണവും പ്ലാസ്റ്റിക് മലിനീകരണവും നമ്മുടെ സമൂഹത്തിൽ തകൃതിയായി നടക്കുന്നുണ്ട്. വാഹനങ്ങളുടെ അമിതമായ ഉപയോഗമാണ് വായു മലിനീകരണത്തിന്റെ മുഖ്യ കാരണം .അതിലൂടെ ജൈവ ഇന്ധനവും നഷ്ടപ്പെടുന്നു . ഒരു വീട്ടിൽ തന്നെ ഒന്നിലധികം വാഹനങ്ങൾ ഉപയോഗിക്കുന്ന ഒരു കാലങ്ങളിലൂടെയാണ് ഇന്ന് നാം കടന്ന് പോകുന്നത് . അന്തരീക്ഷ മലിനീകരണത്തിന് മറ്റൊരു കാരണമാണ് പ്ലാസ്റ്റിക് . നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ആണ് റോഡിനിരുവശത്തും സസ്യങ്ങൾക്കും ജന്തുകൾക്കുമെല്ലാം പ്ലാസ്റ്റിക് വലിയ ദോഷങ്ങളാണ് വരുത്തി വയ്ക്കുന്നത് . കൂടുതൽ കാലം മണ്ണിൽ അലിയാതെ കിടക്കുന്നതും വിഘടിക്കാത്തതുമായത് കൊണ്ടാണ് ഈ പാരിസ്ഥിതി പ്രശന്ങ്ങൾക്ക് ഇത് കാരണമാകുന്നത് പ്ലാസ്റ്റിക് മണ്ണിലെ നീരൊഴുക്കിനെയും വായു സഞ്ചാരത്തിനെയും തടസ്സപെടുത്തുന്നു .പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതിലൂടെ മനുഷ്യനുൾപ്പെടെ ഉള്ള എല്ലാ ജീവജാലങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും . പ്ലാസ്റ്റിക്ക് ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്നത് വളരെ അപകടമാണ് പക്ഷികളും മത്സ്യങ്ങളും ജന്തുക്കളും വലിയ തോതിൽ ചത്തൊടുങ്ങുന്നതിന് കാരണം ഇത് തന്നയാണ്. വനനശീകരണത്തിലൂടെ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപെട്ടുകൊണ്ടിരിയ്ക്കായാണ് .മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യത്താൽ അവയെ വെട്ടി നശിപ്പിക്കുന്നു. ഇത് ഭാവിയിൽ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ അവർ ഓർക്കുന്നില്ല .ആദ്യ കാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങി ചേർന്ന് ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത് . എന്നാൽ കാലം പിന്നിടുംതോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞു കുറഞ്ഞു വരികയാണ് . ശാസ്ത്രത്തിന്റെയും സുഖസൗകര്യങ്ങളുടെയും വളർച്ചയാണ് ഇതിന് കാരണമാകുന്നത് .നാം ചൂഷണം ചെയ്യുന്ന പ്രകൃതി വിഭവങ്ങൾ പുനരുത്പാദിപ്പിക്കാൻ നമ്മൾ മനുഷ്യർക്ക കഴിയില്ല . പരിസ്ഥിതിസംരക്ഷണം നമുക്ക് വേണ്ടി മാത്രമല്ല പുതു തലമുറയ്ക്കായി കൂടിയാണ് എന്നാ ചിന്തയാണ് നമ്മെ മുന്നോട്ടെ നയിക്കേണ്ടത് . വാഹനോപയോഗവും പരിസ്ഥിതി മലിനീകരണവും നമുക്ക് നിയന്ത്രിയ്ക്കാം, ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ ഒഴുക്കാതിരിയ്ക്കാം , വൃക്ഷതൈകൾ നടാം, വനത്തെ സംരക്ഷിക്കാം, പുഴയെ അതിജീവിപ്പിക്കാം , നമ്മുടെ പ്രകൃതിയെയും .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം