യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ ദിനങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ലോക്ഡൗൺ ദിനങ്ങൾ

വൈറസ് വാണീടും ലോകം
ഇന്ന് ലോക്ഡൗണിന്റെയും കാലം
ചൈനയിൽ നിന്നും പിറന്നു
ഇന്ന് ലോകമെമ്പാടും വളർന്നു
വൻകിട രാജ്യങ്ങൾ പോലും
ഇന്ന് ഭയത്തോടെ നോക്കുന്നവനെ
ഇന്റർനെറ്റ് യുഗത്തിൽ നിന്നും നമ്മൾ
ഇന്ന് വൈറസ് യുഗത്തിലും എത്തി
കൊറോണയെന്നവനെ ലോകത്തിൽ നിന്നും തുരത്താൻ
ഇന്നെല്ലാർക്കും ഒന്നായി നിൽക്കാം
ഏതൊരു വൈറസിനെയും ഭൂമിയിൽ നിന്നും മായ്ക്കാൻ
ഇന്ന് നമ്മൾ വ്യക്തിശുചിത്വവും പഠിച്ചു
ജീവന്റെ കാവലായി നിൽക്കും
ഇന്ന് ആരോഗ്യപ്രവർത്തകരെ നമിക്കാം
കൊറോണ മാറുന്ന നാട്
ഇന്ന് സ്വപ്നങ്ങൾ കണ്ടു തുടങ്ങി
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും
അന്ന് ഗാന്ധിജി രക്ഷിച്ച ഇന്ത്യ
ഇപ്പോൾ കൊറോണ ഭരണത്തിൽ നിന്നും
നമുക്കിന്ന് വീട്ടിലിരുന്നു പൊരുതാം

 

നിവേദ്യ.ഡി.എസ്
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത