യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ഡൗൺ ദിനങ്ങൾ

വൈറസ് വാണീടും ലോകം
ഇന്ന് ലോക്ഡൗണിന്റെയും കാലം
ചൈനയിൽ നിന്നും പിറന്നു
ഇന്ന് ലോകമെമ്പാടും വളർന്നു
വൻകിട രാജ്യങ്ങൾ പോലും
ഇന്ന് ഭയത്തോടെ നോക്കുന്നവനെ
ഇന്റർനെറ്റ് യുഗത്തിൽ നിന്നും നമ്മൾ
ഇന്ന് വൈറസ് യുഗത്തിലും എത്തി
കൊറോണയെന്നവനെ ലോകത്തിൽ നിന്നും തുരത്താൻ
ഇന്നെല്ലാർക്കും ഒന്നായി നിൽക്കാം
ഏതൊരു വൈറസിനെയും ഭൂമിയിൽ നിന്നും മായ്ക്കാൻ
ഇന്ന് നമ്മൾ വ്യക്തിശുചിത്വവും പഠിച്ചു
ജീവന്റെ കാവലായി നിൽക്കും
ഇന്ന് ആരോഗ്യപ്രവർത്തകരെ നമിക്കാം
കൊറോണ മാറുന്ന നാട്
ഇന്ന് സ്വപ്നങ്ങൾ കണ്ടു തുടങ്ങി
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും
അന്ന് ഗാന്ധിജി രക്ഷിച്ച ഇന്ത്യ
ഇപ്പോൾ കൊറോണ ഭരണത്തിൽ നിന്നും
നമുക്കിന്ന് വീട്ടിലിരുന്നു പൊരുതാം

 

നിവേദ്യ.ഡി.എസ്
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത