ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
07:33, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും ആരോഗ്യവും
എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ആവശ്യമുള്ളോരു ഘടകമാണ് ശുചിത്വം അഥവാ വൃത്തി പക്ഷെ നമ്മുടെ ഈ ലോകത്തിൽ ഏകദേശം ആളുകളും വൃത്തി എന്ന ജീവിത പങ്കാളിയെ കൂടുതലായി ശ്രദ്ധിക്കുന്നില്ല അതിലേറെ ആളുകൾക്കിടയിൽ അസുഖങ്ങളും പലതരം രോഗങ്ങളും കണ്ടുവരാറുണ്ട് . ആഹാര സാധനകൾ തുറന്നു വച്ചു പ്രാണികളും ഈച്ചകളും മറ്റും വന്നിരുന്ന് ഭക്ഷിക്കുകയും അതിന്റെ അവശിഷ്ട്ടങ്ങൾ ആഹാരത്തിലേക്ക് കലർന്ന് രോഗങ്ങൾ പടരുന്നു. അങ്ങനെ ആരോഗ്യ നില ഗുരുതരമാകുന്നു. മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകമാണ് ആരോഗ്യം

ജീവിതവും ആരോഗ്യവും പോലെ പ്രധാനമാണ് നമ്മുടെ പരിസ്ഥിതിയിലെ ശുചിത്വം മനുഷ്യർ ആവശ്യം കഴിഞ്ഞ വസ്തുക്കളും ആഹാരത്തിന്റെ അവശിഷടങ്ങളും മൃഗങ്ങളുടെ അവശിഷ്ടങ്ങളും നമ്മുടെ മാതാവായ ഭൂമിയിലേക്ക് വലിച്ചെറിയുന്നു പുഴകൾ തോടുകൾ എന്നിങ്ങനെ തുറന്ന സ്ഥലങ്ങളിൽ മനുഷ്യർ ഉപേക്ഷിക്കുകയും അങ്ങനെ ചീഞ്ഞു മലിനമായി കൊതുക് മുട്ടയിട്ട് അസുഖങ്ങൾ പരത്തി അസുഖങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ സുന്ദരമായ ഭൂമിയെ സംരക്ഷിച്ച് ശുചിത്വവും ആരോഗ്യവും നിറഞ്ഞ ഭൂമി ആക്കണമെങ്കിൽ മനുഷ്യർ എല്ലാവരും ഒത്തു ചേർന്ന് നല്ലൊരു സമൂഹത്തെ സൃഷ്ടിക്കണം

VAIGA. V V
S T D. IV . A G. L. P. S PALLIPPURAM
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം