ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/പൊന്നപ്പനും ചിന്നപ്പനും

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊന്നപ്പനും ചിന്നപ്പനും

ഒരു ചെറിയ ഗ്രാമത്തിൽ കുറേ ആളുകൾ താമസിച്ചിരുന്നു. അവർ വളരെ സന്തോഷത്തോടും സ്നേഹത്തോടുകൂടിയും ആയിരുന്നു ജീവിച്ചിരുന്നത്. അവിടെ കുറേ കർഷകർ ഉണ്ടായിരുന്നു.

    അവരിൽ പൊന്നപ്പനും ചിന്നപ്പനും ധാരാളം കോഴി, താറാവ്, ആട്, പശു, എരുമ,കാള എന്നിവയും ധാരാളം പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. പൊന്നപ്പനും ഭാര്യയും മക്കളും അതിരാവിലെ എഴുന്നേൽക്കും. മൃഗങ്ങൾക്കും പക്ഷികൾക്കും  ഇഷ്ടം പോലെ ആഹാരം കൊടുക്കും, കുളിപ്പിക്കും,വീടും പരിസരവും വൃത്തിയാക്കും. കൃഷിയിടത്തിൽ പോയി വെള്ളവും വളവും ഇടും. 
    ചിന്നപ്പനും ഭാര്യയും മക്കളും രാവിലെ എഴുന്നേൽക്കില്ല. പക്ഷികൾക്കും മൃഗങ്ങൾക്കും  നന്നായി ആഹാരവും വെള്ളവും കൊടുക്കില്ല. വീടും പരിസരവും വൃത്തിയാക്കില്ല . കൃഷിക്ക് നന്നായി വെള്ളവും വളവും നൽകിയിരുന്നില്ല. അങ്ങനെ ചിന്നപ്പന്റെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം വന്നു. ആ ഗ്രാമത്തിലെ മറ്റു വീടുകളിലെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം പകർന്നു. അങ്ങനെ കുറേ പക്ഷികളും മൃഗങ്ങളും ചത്തുപോയി. 
    എന്നാൽ പൊന്നപ്പന്റെ പക്ഷികൾക്കും മൃഗങ്ങൾക്കും  രോഗം വന്നില്ല. ശുചിത്വം ഉണ്ടെങ്കിൽ രോഗം വരില്ല. 
അനില എൽ. എസ്
1A GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ