എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അമ്മ

വിശ്വപ്രകൃതിതൻ സത്യത്തിൽ
ആദ്യമായി നാം കാലൂന്നിടുമ്പോൾ
വിശിഷ്യയാം അമ്മതൻ സ്നേഹ
പാശമാം വലയത്തിൽ അറിവിൻ്റെ
ലോകം കൺതുറന്നൂ...
സത്യമേത് മിഥ്യയേതെന്ന്
തിരിച്ചറിയാൻ സർവ്വോപരിയാം
അമ്മയെ ആശ്രയമാക്കി...
മനസ്സിൻ്റെ താക്കോൽ പഴുതിലെ വാക്യങ്ങൾ
നന്മയിലേക്ക് നയിച്ചിടാനും...
തെല്ലൊരു തൃണകത്തെ സൂചിപ്പിക്കാനും
അമ്മതൻ സാന്നിദ്ധ്യം തണലേകി...
പ്രകൃതിതൻ മന്ദരഭാവങ്ങൾക്കെതിരെ
ജ്ഞാനമാം അമ്മ ആവിർഭവിക്കുന്നു;
സ്നേഹത്തിൻ നാമ്പുകൾ മൊട്ടിട്ട്
സൗന്ദര്യ ശ്രീയാം അമ്മ അരികിലെത്തും...
എന്നുമെൻ മനസ്സിൽ ഗുരുതുല്ല്യയായി
മനസ്സിലെ സങ്കൽപദേവതയായി
നിലകൊള്ളുന്നു എൻ അമ്മ ...
അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പോലെ
അന്തരംഗത്തിൽ അമ്മ മാത്രം ...
അറിവായി അറിവിൻ ദേവതയായി
എന്നുമെൻ മനസ്സിൽ അമ്മ മാത്രം...
എന്നുമെൻ മനസ്സിൽ അമ്മ മാത്രം....
 

കീർത്തന.കെ
9A എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത