ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/പരിസഥിതി നമ്മുടെ ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം

"പരിസ്ഥിതി നിർമ്മിക്കപ്പെട്ട തല്ല . അതിനാൽ തന്നെ അതിന് നാശവും സംഭവിക്കില്ല."ഈ ധാരണ തലച്ചോറിൽ നിന്നും കഴുകി തുടയ്ക്കേണ്ട സമയം അതിക്രമിച്ചി ട്ടും മനുഷ്യന്റെ ചിന്തകൾക്ക് മാറ്റം ഒന്നും തന്നെ ഇല്ല . പരിസ്ഥതി എന്ന് കേൾക്കുമ്പോ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന ത് കുന്നും, പുഴകളും ,വയലുകളും, ഒക്കെ തന്നെ ആകും. മനുഷ്യൻ ചിന്തകളെ കടത്തിവിട്ട് ആനന്ദി ക്കുന്ന വേളകളിൽ കാളിദാസൻ കവിതകളിലൂടെ ചേതോഹര മാക്കിയ ഹിമാലയം, പിന്നെ ടെൻസി ങും , ഹിലാരിയും , മലാവത് പൂർണയും സ്വപ്നങ്ങൾ സാക്ഷാത്കരി് ക്‌ച്ച എവറസ്റ്റ് കൊടുമുടി യും , വെള്ളച്ചാട്ടങ്ങളും വന്യമൃഗ സങ്കേതങ്ങ ളും എല്ലാം മനസ്സിനെ കുളിരുകൊരിപ്പിക്കുന്നതാണ്. പക്ഷികൾ മൃഗങ്ങൾ മറ്റു സസ്തനികൾ തുടങ്ങിയവ സംഖ്യാ ബലത്തോടെ വസിക്കുന്ന ലോകമാണ് നമ്മുടേത്. എല്ലാവർക്കും ഈ ലോകത്തിൽ എല്ലാം അവകാശപ്പെട്ടത് തന്നെയാണ്. എന്നൽ ഒന്നിനെയും ആക്രമിച്ചു സ്വന്തമാക്കുക എന്ന അർത്ഥവുമില്ല താനും.

" മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാനുളള ത് ഭൂമിയിലുണ്ട്. എന്നാൽ അത്യഗ്രഹത്തിന് ഉള്ളത് ഇല്ല താനും. " നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകളാണിത്. മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചു കഴിഞ്ഞ കാലം , പരിസ്ഥിതിയെ അതിലേറെ സ്നേഹിച്ച കാലം,മായയും കലർ പ്പും പരിസ്ഥിതിക്ക് പുറത്ത് അടിച്ചേൽപ്പിക്കുന്ന കാലം. അന്ന് പരിസ്ഥിതി നമ്മോടൊപ്പം ഉണ്ട്.എന്നൽ ഇന്നോ.?

ഈ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ വലിയ ഒരു ഇടവേള നാം ഓരോരുത്തരും നമ്മോട് തന്നെ ചോദിച്ചു വാങ്ങുകയാണ്. നാം ഇന്ന് പരിസ്ഥിതിയെ നാമാവശേ ഷം ആക്കി. വയലുകളും,കുളങ്ങളും, നികത്തി. വലിയ കെട്ടിടങ്ങൾ പടുത്തുയർത്തി. പ്ലാസ്റ്റിക് എന്ന വിശവിത്തിനെ മണ്ണിൽ കാലൂന്നി നിൽക്കാൻ അനുവദിച്ചു. വികസനത്തിന്റെ പേരിൽ ജീവജാലങ്ങളെ ഇഞ്ചിൻ ജായി കൊന്നു.വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കണമെന്ന് പോസ്റ്ററുകളും ,പ്ലക്കാർഡുകളും ഉയർത്തുമ്പോൾ അവയ്ക്ക് എങ്ങനെ അത് സംഭവിച്ചു എന്ന് ആരും ചിന്തിക്കുന്നില്ല. മരട് ഫ്ലാറ്റ് കെട്ടിപ്പൊക്കി അത് പൊളിക്കാൻ തുടങ്ങുമ്പോൾ പോലും അതിന്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കിയത് വിരലിലെണ്ണാവുന്നവർ മാത്രം. രണ്ടു പ്രാവശ്യം മഹാപ്രളയം നമ്മുടെ നാടിനെ കവർന്നെടുത്ത പ്പോഴും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരം ഇല്ല.

2050 ആകുമ്പോഴേക്കും നമ്മുടെ ഇൗ ലോകം അവസാനിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത് തള്ളി മാറ്റാൻ കഴിയാത്ത ഒരു കാര്യം തന്നെ ആണ്.മരങ്ങൾ ഭൂമിയുടെ സമ്പത്താണ്. അവയെ നശിപ്പിക്കുന്നത് അമിതമായി കാർബൺ ഡയോക്സൈ ഡിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നു.നമ്മുടെ ഭൂമിയുടെ പുതപ്പായ ഓസോൺ പാളി യ്ക്കും വിള്ളൽ വീണു കഴിഞ്ഞു. അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലേക്ക് നേരിട്ടു പതിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ പോയാൽ ആഗോള താപനം ഉയരും എന്നതിൽ സംശ യമൊന്നുമില്ല. മഞ്ഞുരുകും, സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരും, പരിസ്ഥിതിയെ നാമാവശേഷം ആക്കി നാം ചെയ്യുന്ന ഓരോ പ്രവർത്തനങ്ങൾക്കും അത് തക്കതായ മറുപടി തരും എന്നതിനും സംശയമില്ല.കണ്ണിലെ ഇരുട്ട് മനുഷ്യന്റെ മനസ്സിലേക്ക് കൂടി പകർന്നിരിക്കുകയാണ്. ആ ഇരുട്ട് മനുഷ്യനെ നാശത്തിലേക്ക് നയിക്കുക തന്നെ ചെയ്യും . പ്രകൃതി അമ്മയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചാൽ മാത്രമേ വരും തലമുറയ്ക്ക് നിലനിൽപ്പുള്ളൂ എന്ന കാര്യം ഓർക്കത്തെയുള്ള നമ്മുടെ ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കും എന്നതിനും ശാസ്ത്രജ്ഞർ കണക്ക് നിശ്ച്ചയി ക്കേണ്ടി വരുന്ന കാലം അതിക്രമിച്ചിരിക്കുന്നു .തീർച്ച.

പവിത്ര . എസ്.ആർ.
9എ ശിവഗിരി എച്ച്.എസ്.എസ് വർക്കല
വർക്കല. ഉപജില്ല
തിരുവനന്തപൂരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം