ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/കാവലാൾ
കാവലാൾ
കീ.... കീ...." ആരെടാഅത്?ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ട്രിപ്പിൾ കയറ്റി എങ്ങോ - ട്ടാഡാ ?" " സാറേ...ഞങ്ങള്... മെഡിക്കൽ ഷോപ്പിൽ പോകുവായിരുന്നു." " അതിനെന്തിനാടാമൂന്നുപേര്? ഒരാൾ പോയാൽ മരുന്നു കിട്ടില്ലേ?അതിരിക്കട്ടെ മരുന്നിൻറെ ലിസ്റ്റ് എന്തിയേ? " സാറേ അത്.... ലിസ്റ്റ് എടുക്കാൻ മറന്നു " "ഇതുമാതിരി എത്ര എണ്ണത്തിനെ കണ്ടതാഡാഞാൻ. ലിസ്റ്റില്ലാതെയാണോ മരുന്ന് വാങ്ങാൻ പോകുന്നത്? ലോക്ക് ഡൗണിന് കറങ്ങാൻ ഇറങ്ങിയതാ മൂന്നും. കോൺസ്റ്റബിൾ ,ഇവമ്മാരെ പിടിച്ച് ക്വാറന്റൈനിൽ കിടത്ത് . കൊണ്ടു പോ" " ശരിസാർ" " അയ്യോ സാറെ ഞങ്ങളെ വിട്ടയക്കണേ .... ഭഗവാനേ.... ഈ കാലമാടൻ തുലഞ്ഞ് പോകും." "എടാ.... ഇങ്ങു വന്നേ. ഞങ്ങളേ രാവും പകലും ഈ പൊരിവെയിലത്തി - വിടെ നിൽക്കുന്നതെ... നിന്നെയൊക്കെ സംരക്ഷിക്കാനാണെടാ പോത്തെ. എന്നിട്ട് ഉള്ള ചീത്ത മുഴുവൻ പോലീസിന്. നിന- ക്കൊന്നും അറിയില്ല ഞങ്ങളുടെ സ്ഥിതി. ഞാനെന്റെ വീട്ടിപ്പോയിട്ട് 6 ദിവസമായി. അറിയാമോ?... " അവൻ തല താഴ്ത്തി തിരിച്ചുപോയി. ട്ർണീം .... ട്ർണീം ....മൊബൈൽ ഫോൺ പോക്കറ്റിൽ കിടന്നൊച്ച വയ്ക്കുകയാണ്. "ഹലോ...." "ആ ഹലോ അച്ഛാ.... അച്ഛനെന്താ എന്നെക്കാണാൻ വരാത്തേ?ചിന്നു മോൾ- ക്ക് ബോറടിച്ചിട്ടു വയ്യ. ഒന്നു വേഗം വരണ്- ണ്ടോ? അച്ഛൻ നമ്മടെ വാവേക്കണ്ടില്ലല്ലോ? അവനൊരു കൊച്ചു സുന്ദരനാ. ഞാൻ ഇന്നലെയാ അവനെ കണ്ടത്. അച്ഛന് കാണണ്ടേ അവനെ?'... വേഗം വാ അച്ഛാ..." " അച്ഛൻ ഡ്യൂട്ടീലായതുകൊണ്ടല്ലേ മോളേ... അച്ഛൻ കൊറച്ചൂസം കൂടി കഴി- ഞ്ഞിട്ട് വരാം.വരുമ്പൊ ന്റെ മോൾക്ക് ഒരു പാട് മിഠായീം കൊണ്ടു വരാം.എന്നാ ശരി ഫോൺ വെക്കട്ടേ...?" " ശരി അച്ഛാ" അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്. മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്........... |