ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/കാവലാൾ
ദൃശ്യരൂപം
കാവലാൾ
കീ.... കീ...." ആരെടാഅത്?ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ട്രിപ്പിൾ കയറ്റി എങ്ങോ - ട്ടാഡാ ?"
" സാറേ...ഞങ്ങള്... മെഡിക്കൽ ഷോപ്പിൽ പോകുവായിരുന്നു."
" അതിനെന്തിനാടാമൂന്നുപേര്? ഒരാൾ
പോയാൽ മരുന്നു കിട്ടില്ലേ?അതിരിക്കട്ടെ മരുന്നിൻറെ ലിസ്റ്റ് എന്തിയേ?
" സാറേ അത്.... ലിസ്റ്റ് എടുക്കാൻ
മറന്നു "
"ഇതുമാതിരി എത്ര എണ്ണത്തിനെ
കണ്ടതാഡാഞാൻ. ലിസ്റ്റില്ലാതെയാണോ
മരുന്ന് വാങ്ങാൻ പോകുന്നത്? ലോക്ക് ഡൗണിന് കറങ്ങാൻ ഇറങ്ങിയതാ മൂന്നും.
കോൺസ്റ്റബിൾ ,ഇവമ്മാരെ പിടിച്ച്
ക്വാറന്റൈനിൽ കിടത്ത് . കൊണ്ടു പോ"
" ശരിസാർ"
" അയ്യോ സാറെ ഞങ്ങളെ വിട്ടയക്കണേ
.... ഭഗവാനേ.... ഈ കാലമാടൻ തുലഞ്ഞ് പോകും."
"എടാ.... ഇങ്ങു വന്നേ. ഞങ്ങളേ രാവും പകലും ഈ പൊരിവെയിലത്തി -
വിടെ നിൽക്കുന്നതെ... നിന്നെയൊക്കെ സംരക്ഷിക്കാനാണെടാ പോത്തെ. എന്നിട്ട്
ഉള്ള ചീത്ത മുഴുവൻ പോലീസിന്. നിന-
ക്കൊന്നും അറിയില്ല ഞങ്ങളുടെ സ്ഥിതി.
ഞാനെന്റെ വീട്ടിപ്പോയിട്ട് 6 ദിവസമായി. അറിയാമോ?... "
അവൻ തല താഴ്ത്തി തിരിച്ചുപോയി.
ട്ർണീം .... ട്ർണീം ....മൊബൈൽ ഫോൺ
പോക്കറ്റിൽ കിടന്നൊച്ച വയ്ക്കുകയാണ്.
"ഹലോ...."
"ആ ഹലോ അച്ഛാ.... അച്ഛനെന്താ എന്നെക്കാണാൻ വരാത്തേ?ചിന്നു മോൾ-
ക്ക് ബോറടിച്ചിട്ടു വയ്യ. ഒന്നു വേഗം വരണ്-
ണ്ടോ? അച്ഛൻ നമ്മടെ വാവേക്കണ്ടില്ലല്ലോ?
അവനൊരു കൊച്ചു സുന്ദരനാ. ഞാൻ ഇന്നലെയാ അവനെ കണ്ടത്. അച്ഛന് കാണണ്ടേ അവനെ?'... വേഗം വാ അച്ഛാ..."
" അച്ഛൻ ഡ്യൂട്ടീലായതുകൊണ്ടല്ലേ മോളേ... അച്ഛൻ കൊറച്ചൂസം കൂടി കഴി-
ഞ്ഞിട്ട് വരാം.വരുമ്പൊ ന്റെ മോൾക്ക് ഒരു പാട് മിഠായീം കൊണ്ടു വരാം.എന്നാ ശരി
ഫോൺ വെക്കട്ടേ...?"
" ശരി അച്ഛാ"
അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്.
മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്...........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ