എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി!

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി!

കൊറോണ വൈറസ് എന്ന കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. അതിസൂക്ഷ്മമായ കാണാൻ പറ്റാത്ത അത്രയും ചെറുതാണെങ്കിലുo മനുഷ്യനെ കാർന്ന് തിന്നാൻ കഴിയും. അത്രയും ഭയാനകമാണ് അതിന്റെ ശക്തി . ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണ് പകരുന്നത് മൈക്രോസ്കോപ്പിലൂടെ ഇതിനെ നോക്കുമ്പോൾ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു .അതിനാൽ crown എന്നർത്ഥം വരുന്ന കൊറോണ എന്ന പേരാണി തിന് നൽകിയിരിക്കുന്നത് . ഇത് വൈറസുകളുടെ വൻ വൈറസാണ് . ഇത് ചൈനയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത് .മനുഷ്യൻ മൃഗങ്ങളോടും പ്രകൃതിയോടും ചെയ്യുന്ന ദുഷ്ട പ്രവർത്തനത്തിന്റെ ഫലമാണിത് .

      ഇതിന്റെ ആതിഥേയ ജീവികൾ എലി ,കൊതുക്, പന്നി ,വവ്വാൽ ..... തുടങ്ങിയവയാണ് . ഇവറ്റകൾക്ക് വൈറസ് രോഗം നൽകാറില്ല .ഇതിന്റെ ലക്ഷണങ്ങൾ പനി ,ചുമ , ശ്വാസതടസ്സം മുതലായവയാണ് പിന്നീടിത് മരണത്തിനിടയാക്കും . ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത് . അതു കൊണ്ട് തന്നെ നമ്മളോരോരുത്തരും അകലം പാലിക്കേണ്ടതുണ്ട്.....
ഷിബിൽ കെ പി
5 എ എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം