ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/സുന്ദരിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരിപ്പൂച്ച <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരിപ്പൂച്ച

സുന്ദരിപ്പൂച്ച
അമ്മക്കുണ്ടൊരു പൂച്ച
കുഞ്ഞു കുറുഞ്ഞിപ്പൂച്ച
നല്ല വെളുമ്പിപ്പൂച്ച
നാലുണ്ടല്ലോ കുഞ്ഞുങ്ങൾ
മ്യാവൂ മ്യാവൂ കരയുന്നു
ഓടിയോടി കളിക്കുന്നു
പാലും നക്കി കുടിക്കുന്നു.
വെളുമ്പിയും കറുമ്പിയും
പാണ്ടനും വരയനും
എന്റെ കൂടെ കളിക്കുന്നു.
എന്റെ കാലിലുരുമ്മുന്നു
എനിക്കുള്ള പാലും കട്ടു കുടിക്കും
ഞങ്ങടെ സുന്ദരീം കുഞ്ഞുങ്ങളും.

ദേവ കൃഷ്ണൻ സി വി
1 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത