എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗപ്രതിരോധത്തെപ്പറ്റി പറയുകയാണെങ്കിൽ ആദ്യം തന്നെ മനസ്സിലാക്കാൻ സാധിക്കും; രോഗത്തെ നമ്മുടെ ശരീരം ഉൾക്കൊള്ളാതിരിക്കാനുള്ള കഴിവാണ്. രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിന് ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നേടിയെടുക്കാൻ കഴിയും.
ലോകം മുഴുവനും ഇപ്പോൾ ഒരു മഹാമാരിയുടെ പിടിയിലാണ്. ഈ മഹാമാരിയെ നേരിടാൻ നമുക്ക് പ്രതിരോധമാർഗങ്ങൾ മുഖേന സാധിക്കും. ഇടയ്ക്കിടെ കൈ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് പൊത്തിപ്പിടിക്കണം. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. പരിസരങ്ങളിൽ തുപ്പരുത്. നമ്മുടെ ശരീരം രോഗപ്രതിരോധത്തിനായി സജ്ജമാകുന്നതിലേക്കായി ഇടയ്ക്കിടെ വെള്ളം കുടിക്കുകയും പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ എന്നിവ കഴിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നമ്മുടെ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ ഊർജം ഇല്ലായെങ്കിൽ രോഗം പെട്ടെന്ന് തന്നെ പിടികൂടാനുള്ള സാധ്യത കൂടുതലാണ്. ശരീരം വൃത്തിയോടെ സൂക്ഷിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. കോവിഡ് എന്ന മഹാമാരിയെ തുരത്താനുള്ള ഏറ്റവും വലിയ ആയുധം തന്നെ വ്യക്തിശുചിത്വമാണ്. വ്യക്തി ശുചിത്വത്തിലൂടെ നമുക്ക് രോഗപ്രതിരോധം ആണ് കൈവരുന്നത്.

അലൻ.എസ്.എസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം