സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൂട്ടുകാരൻ | color= 4 }} <center> <poem> കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരൻ

കൂട്ടുകൂടാനായെന്റെ
കൂട്ടുതേടിയണഞ്ഞൊരു
കുഞ്ഞാറ്റക്കിളി
കാറ്റിനോട് കഥ മെനഞ്ഞു
കടലിനോട് കളി പറഞ്ഞു
കാടായ കാടെല്ലാം മേടായ മേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കൊക്കുരുമ്മി ചിരകുറുമ്മി
കിലുകിലെ കൊഞ്ചി ചിലച്ചും
കിളിക്കൂട്ടിലെന്ന
കുളിരറിയിക്കാതെ
കവിൾ ചേർത്തുറക്കിയും
കനിവിന്റെ കണിവമെന്റെ
കരളിന്റെ കരാളായ
കളിക്കൂട്ടുകാരൻ
 

ക്രിസ്റ്റോ അജേഷ്
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത