സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനത്തിന്റെ കൊറോണകാലം...... ജാഗ്രതയോടെ കേരളം
കോവിഡ് 19 ലോകത്തെ മുഴുവൻ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയ മഹാമാരി ആയിരിക്കുന്നു. പല രാജ്യങ്ങളും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യങ്ങൾ അതിർത്തികൾ അടച്ചു. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് ലോകത്തിനു തന്നെ മാതൃകയാണ് നമ്മുടെ കൊച്ചു കേരളം.കൊറോണ വൈറസിനെ പ്രതിരോധിച്ച കേരളം ലോക മാധ്യമങ്ങളിൽ വരെ ചർച്ച ആയിരുന്നു. വലിയ ഒരു പ്രതിസന്ധിയിലൂടെ ആണ് നാം കടന്നു പോകുന്നത്. ഈ മഹാമാരി 126000 പേരുടെ ജീവൻ കവർന്നു. ഇപ്പോൾ തന്നെ 25ലക്ഷത്തിലധികം ആൾക്കാർ ചികിത്സയിലാണ്. സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം വളരെ ഏറെ പ്രതിസന്ധി നാം നേരിട്ട് കൊണ്ടിരിക്കുകയാണ്. കോവിഡ് 19 വെല്ലുവിളി അവസാനിച് ജീവിതം സാധാരണ നിലയിൽ എത്താൻ നാം വളരെ അധികം ജാഗ്രത കാട്ടേണ്ടതുണ്ട്. സമൂഹവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കണം. നമ്മുടെ ഭരണകൂടവും ആരോഗ്യപ്രവർത്തകരും തരുന്ന നിർദേശങ്ങൾ നമ്മൾ പാലിക്കണo . ഭയം അല്ല ജാഗ്രത ആണ് നമ്മുക്ക് വേണ്ടത്. നല്ല ഒരു നാളേക്കായി നമ്മുക്ക് ജാഗ്രതയോടെ അകലം പാലിച്ചു ഒരുമിച്ചു നിൽക്കാം. ഈ കാലവും കടന്ന് പോകുമെന്ന ആത്മവിശ്വാസത്തോടെ., നമ്മുക്ക് മുന്നേറാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ