എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ വൈറേനിയ
വൈറേനിയ
വൈറേനിയയിലെ ദർബാരിൽ ലോകത്തുള്ള വൈറസുകളെല്ലാം ഒരുമിച്ചു കൂടിയിട്ടുണ്ട്. എല്ലാവരുടേയും മുഖത്ത് എന്തോ ഒരു സന്ദേഹം തളം കെട്ടി നിൽക്കുന്നു. എല്ലാവരും പരസ്പരപരം ചോദിക്കുന്നു ബോസ് എന്തായിരിക്കും നമ്മെ അടിയന്തരമായി വിളിച്ചു ചേർത്തത് എല്ലാവരുടേയും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ബോഡിഗാർഡുകളുടെ അകമ്പടിയോടെ ബോസ് എത്തി. ലോകമെമ്പാടുമുള്ള വൈറസുകളുടെയെല്ലാം തലവനാണ് HIV വൈറസ്.തന്റെ സിംഹാസനത്തിൽ ഇരുന്ന ശേഷം HIVപറഞ്ഞു മനുഷ്യൻ പഴയതിനേക്കാൾ മൂന്നിരട്ടി അഹങ്കാരികളായി മാറിയിരിക്കുന്നു. അവരെ ഒന്നൊതുക്കാൻ സമയമായിരിക്കുന്നു.അവരെ ആക്രമിക്കാൻ നാം ഇനിയും വൈകിയാൽ അതു നമ്മുടെ വംശത്തിനു തന്നെ ആപത്താണ്. ഉടൻതന്നെ അന്ത്രാക്സ് വൈറസ് പറഞ്ഞു..അഹങ്കാരം മാത്രമല്ല ബോസിനറിയാമോ...അവരിപ്പോൾ എന്റെ വംശത്തിലുള്ളവരെ കൃതൃമമായി നിർമ്മിച്ചു തുടങ്ങിയിരിക്കുന്നു.അതെന്തിനാ..അവർ നിങ്ങളെ കൃതൃമമായി ഉണ്ടാക്കുന്നത്.സംശയം രൈനോ വൈറസിന്റേതായിരുന്നു. അപ്പോൾ അന്ത്രാക്സ് മറുപടി പറഞ്ഞു അവർ ഞങ്ങളെ ജൈവായുധമാക്കി മറ്റു ശത്രുരാജ്യങ്ങളെ ആക്രമിക്കാനാണ് പ്ലാനിടുന്നത്. ലക്ഷക്കണക്കിനാളുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ നമുക്കു കഴിയുമെന്നതിനാൽ നമുക്ക് ആണവായുധങ്ങളേക്കാൾ ശക്തിയുണ്ടെന്നാണ് അവർ പറയുന്നത്.എങ്കിൽ അവരെയിനിയും വറുതെ വിട്ടു കൂടാ..ഹെർപ്പസ് വൈറസ് അഭിപ്രായപ്പെട്ടു. പക്ഷേ അത്ര എളുപ്പമല്ല ഫാൻറാ വൈറസ് അഭിപ്രായപ്പെട്ടു.ഉടൻതന്നെ എബോള വൈറസ് പറഞ്ഞു...ഞാൻ പണ്ടൊരിക്കൽ ആരിരക്കണക്കിനാൾക്കാരെ കൊന്നൊടുക്കിയതാ. അങ്ങനെ അവർ പതിയെ ഒതുങ്ങുന്നത് കണ്ട് ഞാൻ സന്തോഷിക്കുകയും ചെയ്തു.എന്നാൽ അധിക നാൾ നീണ്ടു നിന്നില്ല എനിക്കെതിരെ അവർ വാക്സിൻ കണ്ടു പിടിച്ചു. അതിന് മറുപടിയെന്നോണം സാർസ് വൈറസ് പറഞ്ഞു.ഞാനുമൊരിക്കൽ ലോകത്തെ കിടുകിടാ വിറപ്പിച്ചതാ പക്ഷേ എനിക്കെതിരേയും അവർ വാക്സിനുകൾ നിർമ്മിച്ചു.ഉടനെHIVവൈറസ് കറോണ വൈറസിനോടു പറഞ്ഞു..നീയൊരുപുതിയ വൈറസ് രൂപപ്പെടുത്ത് ഇന്നേ വരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പുതിയ വൈറസ്.ആക്രമിക്കുമ്പോൾ അതിനെതിരേയുള്ള വാക്സിൻ കണ്ടുപിടിക്കാൻ കാലതാമസം നേരിടും.അതിനുള്ളിൽ നമുക്കവരെ ഒതക്കാനാവും. അതു നല്ല എെഡിയ മറ്റു വൈറസുകളെല്ലാം അത്അംഗീകരിച്ചു.അങ്ങനെ അവർ അവരുടെ പുതിയ മിഷൻ ആരംഭിച്ചു. ഏതാനും നാളുകൾക്കു ശേഷം വൈറേനിയയിലെ ദർബാരിൽ വീണ്ടും ഒരുമിച്ചു കൂടി.. എല്ലാവരുടേയും മുഖത്ത് ഉത്ക്കണ്ഠയും ആകാക്ഷയും നിറഞ്ഞു നിൽക്കുന്നു..അവരുടെ ഇരുപ്പു കണ്ടാലറിയാം അവർ ആരെയോ കാത്തിരിക്കുകയാണെന്ന്.അൽപ്പ സമയത്തിനു ശേഷം ഒരു കുഞ്ഞൻ വൈറസ് ഓടിക്കിതച്ചുകൊണ്ട് വന്നു.എന്നിട്ടു പറഞ്ഞു..മിഷൻ successful...അതു കേട്ടതും മറ്റു വൈറസുകളുടെയെല്ലാം മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.പക്ഷേ ബോസ് ഒരു കുഴപ്പം....ങും..എന്താ.....അത് ഇന്ത്യ എന്നു പറഞ്ഞ ആ രാജ്യമില്ലെ അതിൻെറ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനമില്ലെ ആ..ദൈവത്തിൻെറ സ്വന്തം നാട്അവിടെ മാത്രം കാര്യമായിട്ടൊന്നും ചെയ്യാൻ എനിക്കു സാധിച്ചില്ല...HIV ചോദിച്ചു.അതെന്താ അവിടെ മുഖ്യ മന്ത്രീന്നോ ആരോഗ്യമന്ത്രീന്നോ ഏതാണ്ടൊക്കെ പറഞ്ഞ് കുറെപ്പേരുണ്ട്..... അതിൻെറ കുറച്ച് കളക്ടർമാരും....പോലീസുകാരും ആരോഗ്യപ്രവർത്തകരും.....അവരെ ഒതുക്കാൻ ചെന്ന എന്നെ അവരെല്ലാവരും കൂടി ഒതുക്കി കളഞ്ഞു. കോവിഡ് വിതുമ്പി വിതുമ്പി പറഞ്ഞു.എവരെന്താ നിന്നെ ചെയ്തെHIV ചോദിച്ചു.ഞാനീപ്പറഞ്ഞ ഇവരൊക്കെയില്ലെ ....കേരളം മുഴുവനങ്ങ് അടപ്പിച്ചു...ആരും പുറത്തിറങ്ങരുതെന്ന് പറഞ്ഞു.അതു കേട്ട് മലയാളികൾ എല്ലാവരും വീട്ടിലിരുന്നു..ആരും പുറത്തിറങ്ങിയില്ല. ഇനി അഥവാ ആരെങ്കിലും പുറത്തിറങ്ങിയാൽ അവരെയെല്ലാം പോലീസ് ഒതുക്കും.പിന്നെ ഞാനെങ്ങനെ പടരാനാ...ഇതൊന്നും പോരാഞ്ഞിട്ട് മുഴുവൻ അണുനശീകരണവും .....ബ്രേക്ക് ദ ചെയ്നുിം ..കോവിഡ് പൊട്ടിക്കരഞ്ഞു..അപ്പോൾ തലവൻ പറഞ്ഞു ഇത്തവണത്തേയ്ക് നമുക്കവരെ വെറുതെ വിടാം യെസ് ബോസ് മറ്റു വൈറസുകൾ അംഗീകരിച്ചു.അപ്പോൾ ഭൂമിയിൽ നിന്ന് എന്തോ ശബ്ദം കേട്ട് വൈറേനിയ നിവാസികൾ താഴേയ്ക് നോക്കി.അവിടെ കേരളത്തിൽ കേരളത്തെ കോവിഡുമുക്തമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനം ആരംഭിക്കാൻ പോവുകയായിരുന്നു. അൽപ്പം ക്ഷീണമുണ്ടെങ്കിലും അൽപ്പം പ്രസന്നതയുള്ള ഒരാൾ നടന്നു വന്ന് കസേരയിൽ ഇരുന്നു. അപ്പോൾ കോവിഡും നിപ്പയും ചേർന്ന് മറ്റുള്ളവരോടു പറഞ്ഞു.അതാണ് മലയാളികളുടെ ഇരട്ട ചങ്കൻ മുഖ്യമന്ത്രി സർ..പിണറായി വിജയൻ!!!!
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ