ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/*ബുദ്ധിമാനായ മിട്ടു മുയൽ*

Schoolwiki സംരംഭത്തിൽ നിന്ന്
*ബുദ്ധിമാനായ മിട്ടു മുയൽ*

ഒരു ദിവസം ഞങ്ങളുടെ ഓമനയായ മിട്ടു മുയലിനെ കാണാനില്ല ഞാൻ എല്ലായിടത്തും അവളെ തിരഞ്ഞു പക്ഷെ അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.. അങ്ങനെ വിഷമത്തോടെ ഇരിക്കുമ്പോഴാണ് ഓടിക്കിതച്ചു അതാവരുന്നു നമ്മുടെ മിട്ടു എന്നെ കണ്ടതും അവൾക്കു സങ്കടമായി.... അവൾ കരിച്ചിലോടു കരച്ചിൽ..ഞാൻ ഒരുവിധം അവളെ സമാധാനിപ്പിച്ചു കാര്യങ്ങൾ തിരക്കി... വളരെ മടിച്ചു മടിച്ചു പേടിയോടു കൂടി അവളെന്നോട് കാര്യം പറഞ്ഞു... എന്താന്നല്ലേ.. അവൾ ഞങ്ങളാരും കാണാതെ ക്യാരറ്റ് കഴിക്കാൻ പോയതായിരുന്നുവത്രെ.. കുറെ ദൂരെയുള്ള കേശവൻ ചേട്ടന്റെ പറമ്പിൽ ക്യാരറ്റ് മോഷ്ടിച്ചു തിന്നുകൊണ്ടിരിക്കുമ്പോൾ കേശവൻ ചേട്ടന്റെ കാവൽക്കാരൻ ശംഭു നായ അവളെ പിടികൂടി... രക്ഷപെടാൻ പലവഴി നോക്കിയെങ്കിലും ശംഭു അവളെ വിടാൻ തയ്യാറായില്ലത്രെ...പെട്ടന്നാണ് അവളുടെ തലയിൽ ഒരു ബുദ്ധിയുദിച്ചതു അതുവരെ പരാക്രമം കാട്ടിക്കൊണ്ടിരിക്കുകയായിരുന്ന മിട്ടു മുയൽ പൊട്ടിക്കരഞ്ഞു, എന്നിട്ട് ശംഭുവിനോട് പറഞ്ഞു "നിങ്ങൾ എന്തായാലും എന്നെ കൊല്ലാൻ പോവുകയല്ലേ അതിനു മുമ്പ് എനിക്കൊരു സത്യം തുറന്നു പറയണമെന്നുണ്ട്... ഞാൻ എന്റെ അവസാനത്തെ ആഗ്രഹം സാധിക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്. എനിക്ക് എന്റെ കൂട്ടുകാരനിൽ നിന്നും കൊറോണ പിടിപെടുകയുണ്ടായി. ഞാനേതായാലും കൂടുതൽ നാൾ ജീവിച്ചിരിക്കാൻ വഴിയില്ല. അതുകൊണ്ട് മരിക്കുന്നതിന് മുമ്പ് കുറച്ചു നല്ല ക്യാരറ്റ് കഴിക്കണമെന്നുണ്ടായിരുന്നു.."കൊറോണ എന്നു കേട്ടതും പരിഭ്രാന്തനായ ശംഭു മിട്ടുവിനെ വിട്ട് വേഗം പൈപ്പിനടുത്തേക്ക് ഓടിപ്പോയി സോപ്പുതേച്ചു കുളിക്കാൻ തുടങ്ങി . ഈ തക്കം നോക്കി മിട്ടു രക്ഷപെട്ടു പോരുകയായിരുന്നത്രെ.. ഇതു പറഞ്ഞതും അവൾ പൊട്ടിപ്പൊട്ടിചിരിച്ചു . ഞാൻ അവളുടെ ചിരിയിൽ പങ്കു ചേർന്നെങ്കിലും പറയാതെ പുറത്തു പോയതിന് അവളെ ശകാരിക്കാനും മറന്നില്ല. കൂട്ടുകാരേ നിങ്ങളും സാമൂഹിക അകലം പാലിക്കുവാനും ഇടയ്ക്കിടെ കൈ കഴുകുവാനും ശ്രദ്ധിക്കുമല്ലോ . എല്ലാവർക്കും നല്ലതു വരട്ടെ.

കല്യാണി കൃഷ്ണ . എം.പി
(3 B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ