ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എന്ന മഹാമാരി

നമ്മുടെ രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. കോവിഡ് 19എന്ന വിപത്ത് ഒരു മഹാമാരിയായി പെയ്തിറങ്ങിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ അതീവ ഭീഷണമായ ഈ രോഗകാലത്ത് നാം ഓരോരുത്തരും സമൂഹത്തിനുവേണ്ടിയും അവനവനുവേണ്ടിയും ചെയ്യേണ്ടത് ഒരു കാര്യം മാത്രം. ജാഗ്രത പാലിച്ചു ലോക്ക് ഡൌൺ കാലത്ത് വീട്ടിനുള്ളിൽ തന്നെ ഇരുന്നു ഈ മഹാമാരിയുടെ കണ്ണികളെ മുറിക്കുക. Break the Chain എന്നാണ് നമ്മുടെ പോരാട്ടത്തിന്റെ മുദ്രാവാക്യം. അതിനു വേണ്ടി നമുക്കോരോരുത്തർക്കും അണിചേരാം. ഇത് നാളേക്ക് വേണ്ടിയുള്ള കറുത്തിവയ്പു കൂടിയാണ്.
കേരളത്തിൽ രോഗവ്യാപനത്തിനുകാരണം ഗൾഫ് മലയാളികളുടെ വരവാണ്. ആദ്യഘട്ടത്തിൽ ആരും ഗൗരവം കാണിക്കാത്തത് രോഗം പടരാൻ കാരണമായി. വൈറസ് ബാധിക്കുന്നത് ആളുകളിലൂടെയും അവരുപയോഗിച്ച വസ്തുക്കളിലൂടെയുമാണ്. ഇവയുടെ സഞ്ചാരവും കൈമാറ്റവും കാര്യക്ഷമമായി നിയന്ത്രിച്ചു സാമൂഹിക അകലം പാലിച്ചാൽ വൈറസിന്റെ ചങ്ങല പൊട്ടിക്കാം . ഇപ്പോഴത്തെ ലോക്ക് ഡൗൺ കൊണ്ട് കോവിഡിനെതിരെ കാര്യക്ഷമമായ പ്രതിരോധം ഒരുക്കാം.
എപ്പോഴും ശുചിത്വം പാലിക്കുക. കൈകൾ 20സെക്കന്റ്‌ സമയമെടുത്തു കഴുകുക. രോഗത്തെ അകറ്റി നിർത്തുക.

ദേവനന്ദ എം
2 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം