പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


വഴികളിൽതിങ്ങിനിറ_ഞ്ഞിരുന്ന ആൾക്കാർ
ആയിരുന്നു നാം അന്ന്
കണ്ടിരുന്നത്.
എന്നാൽ ഇന്ന് ഈ കൊറോണ കാലത്ത്
പുറത്ത് ഇറങ്ങാൻ തന്നെ
ഭയക്കുന്നു നമ്മൾ.
എത്ര നാളുകളായ് നാം വീടിനകത്ത്
കുത്തിയിരുന്ന് സമയം ചിലവഴിക്കുന്നു.
വളരെ തിരക്കാർന്ന
നമ്മുടെ ജീവിതത്തിൽ
ഇത്രയും ദൈർഘ്യമുള്ള
ഒഴിവു സമയം കടന്നു_
വന്നപ്പോൾ ആർക്കും തന്നെ വീട്ടിൽ ഒതുങ്ങി ഇരിക്കാനും വയ്യ.
പരസ്പരം മുട്ടാതെ തട്ടാതെ ഒരു മീറ്റർ അകലം നാം പാലിച്ചു
എത്ര സൂക്ഷ്മത നിറഞ്ഞ ഒരു ജീവിതം.
ഇങ്ങനെ തന്നെ നാം തുടർന്നിടാം. കൊറോണ എന്നൊരു മഹാമാരിയെ
എന്നന്നേക്കുമായ് വിരട്ടിടാം. സർക്കാർ പറഞ്ഞ കാര്യം അതേപടി
കേട്ടാൽ ഇനി നാം കൊറോണയ്ക്ക് ഇരയാവേണ്ട.
നല്ല നാളെക്കായ് കാത്തിരിക്കാം.
 

നൗഫിയ ബാനു. എ
10 A പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത