എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
"കരിമ്പനകളുടെ നാട്" എന്നറിയപ്പെടുന്ന പാലക്കാട് നഗരത്തിൽ നിന്നും കുറച്ചകലെയായി ഗ്രാമീണതയുടെ വശ്യ ഭംഗിയാൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് ഓലശ്ശേരി. ഒരു കാലത്ത് നമ്മുടെ നാടിന്റെ നട്ടെല്ലായിരുന്നു കാർഷികസംസ്കാരം. ഇന്നും ആ സംസ്കാരത്തിന്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. മാത്രമല്ല, ഈ സമ്പൽ സമൃദ്ധിക്കെല്ലാം അനുഗ്രഹമായി മാറുകയാണ് ഗ്രാമത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴ. "ഖസാക്കിന്റെ ഇതിഹാസം" എന്ന പേര് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ നോവലിന്റെ സൃഷ്ടാവായ ഒ.വി.വിജയൻ എന്ന സാഹിത്യകാരൻ ഓലശ്ശേരിയിലെ തസറാക്കിന്റെ മണ്ണിലും മനുഷ്യമനസ്സുകളിലും ഇന്നും ജീവിച്ചു വരുന്നു. ഈ മണ്ണ് ഒ. വി.വിജയൻ സ്മാരകമായി ഇന്നും സംരക്ഷിച്ചു പോരുന്നു. സ്മാരക കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കല്ലിൽ കൊത്തിയ മനോഹരമായ ശിൽപം കാണാം. പിന്നീടങ്ങോട്ടുള്ള ഓരോ കാഴ്ചയും ഒരു പക്ഷേ നോവലിലേക്കുള്ള യാത്രയാണ് ......... ഖസാക്കിന്റെ ഇതിഹാസത്തിലൂടെയുള്ള യാത്ര ......
മാനേജ്മെന്റ്
മാനേജർ:
കെ.വി.രാമലിംഗം
സെക്രട്ടറി:ശ്രീ.സി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,
ട്രഷറർ:ശ്രീ.കെ.കുട്ടികൃഷ്ണൻ
അംഗങ്ങൾ : ശ്രീ,മാധവൻ കുട്ടി മേനോൻ , ശ്രീ.ആർ.പ്രശാന്ത് , ശ്രീ.സുരേഷ് എബ്രഹാം , ശ്രീമതി,യു മൃദുല