എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/ ഒരു കുഞ്ഞു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞു ഭീകരൻ

ദൈവത്തിൻ കൈകളിൽ ഭദ്രമായിരുന്ന ജീവിതം
ഇന്ന്,
അപഹരിച്ചെടുത്തൂ കെറോണ എന്ന
"കുഞ്ഞു ഭീകരൻ "
മിഴി ചിമ്മുന്ന വേഗത്തിൽ പടരുന്നു
മനുഷ്യനയനങ്ങളെ വിഡ്ഢികളാക്കി
ഒരു സ്പർശം അതിലൂടെ മാത്രം ------
അവൻ നടത്തുന്നു മനുഷ്യക്കുരുതികൾ
താണ്ഡവമാടുന്നു വിശ്വമാകെ
ദൈവമോ വെറും നിസ്സഹായനാകുന്നൂ..
കാണരുത് ---- മിണ്ടരുത് ------ സ്പർശനവുമരുത്
ഹേ മനുഷ്യാ -------
അകലം പാലിക്കാം ഐക്യത്തോടെ മുന്നേറാം
പ്രതിരോധിക്കാം കേവലമൊരു
കൊറോണ എന്ന വൈറസിനെ.

റിയ മാധവൻ
8 ബി എൻ എസ് എസ് എച്ച് എസ് എസ് പാറക്കടവ്
അങ്കമാലി ഉപജില്ല
എറണാകളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത