ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/മഹാമാരിയുടെ ഭീതിയിൽ ലോകജനത

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രണ്ടു മൂന്നു മാസങ്ങളായി നമ്മുടെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ അനുഭവിച്ചുക്കൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധി ആണ് കോവിഡ്-19 എന്ന മഹാമാരി. കൊറോണ വൈറസ് ഡിസീസ് എന്നറിയപ്പെടുന്ന ഈ രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി കണ്ടത് .അവിടുത്തെ ഒരു ലാബിൽ നിന്നുമാണ് ഇതുണ്ടായതെന്ന് കരുതുന്നു . അമേരിക്ക പോലെ ഉള്ള എന്തുകൊണ്ടും സമ്പന്നമായിരുന്ന ഈ രാജ്യം കുറച്ച് ദിവസങ്ങൾ കൊണ്ട് നാശത്തിന്റെ വക്കിൽ എത്തിയിരിക്കുകയാണ് .കൊറോണ എന്ന ചെറിയ ഒരു വൈറസാണിത് .സമ്പന്നമായ ലോക രാഷ്ട്രങ്ങളുടെയെല്ലാം പേടി സ്വപനമായി മാറിയിരിക്കുകയാണ് .ല ക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഇതുമൂലം നഷ്ടമായത് .അമേരി ക്കയിലും ഇറ്റലിയിലും സ്പെയിനിലും അങ്ങനെ എല്ല ലോകരാജ്യങ്ങളിലും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെയാണ് ഈ മഹാമാരി നാശം വിതച്ചത് .നമ്മുടെ ഇന്ത്യയിൽ പോലും അനേകായിരങ്ങൾ രോഗികളായി മാറി . അതിൽ 480 പേരുടെ ജീവൻ നഷ്ടപ്പെട്ടു .കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആഴ്ത്തുകയാണ് .മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസിനെ കൂട്ടത്തോടെ ഭയക്കേണ്ടതുണ്ട് .ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഈ രോഗം പിടിപ്പെടുകയും ഭേദമാവുകയും ചെയതു .ഇതിനാൽ തന്നെ ചെറിയവരോ വലിയവരോ എന്ന വ്യത്യാസമില്ലാതെ ആരിലും ഈ രോഗം പകരാം .സമ്പർക്കം മൂലം ഈ രോഗം പകർന്നു കൊണ്ടിരിക്കുകയാണ് .ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ഇന വൈറസ് പടർന്നു കൊണ്ടിരിക്കുന്നു .ഒട്ടു മിക്ക രാജ്യങ്ങളിലും ഈ രോഗം സ്ഥിതീകരിച്ചു . തുമ്മുമ്പോഴും ചുമയക്കുമ്പോഴും രോഗികളിൽ നിന്നും പുറത്തു വരുന്ന ശ്രവങ്ങളിൽ നിന്നുമാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത് .അതിനാൽ സർക്കാരും ആരോഗ്യ വകുപ്പുകളും നൽകുന്ന നിർദ്ദേശങ്ങൾ നാം കർശനമായി പാലിക്കുക .ആ വ ശ്യമില്ലാത്ത കാര്യങ്ങൾക്കായി നാം വീടുകളിൽ നിന്നും പുറത്തിറങ്ങാതിരിക്കുക .പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ മാസക് നിർബന്ധമായും ധരിക്കുക .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവ്വൽ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കുക .ആൾക്കൂട്ടം ഒഴിവാക്കി രോഗികളുമായി നിശ്ചിത അകലം പാലിക്കുക . കോവിഡ് 19 ന്റെ ലക്ഷണങ്ങളായ ചുമ ,തുമ്മൽ ,പനി, ശർദ്ദി ,ശ്വാസതടസ്സം ,തൊണ്ടവേദന എന്നിവ കണ്ടാൽ എത്രയും വേഗം ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുക .ജാഗ്രതയോടെ ഈ വൈറസിനെ നമ്മുക്കൊത്തൊരുമിച്ച് പ്രതിരോധിക്കുന്നതിന് പരിശമിക്കാം .ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് കൈ കഴുകുകയും മുഖവും ഇടക്കിടക്ക് സോപ് ഉപയോഗിച്ച് കഴുകി നമ്മെ തന്നെ സുരക്ഷിതരാക്കാം

അൽന മരിയ സിബി
7A ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം