ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കിനാവ്      

 കിനാവ്
പ്രകാശപൂരിതമായ വിഹായസ്സിൽ …..
ചിതറും ഇരട്ടിയിൽ ...
നാം ചിന്താമഗ്നനായി മൂകമായി നിൽക്കണം .
ഒത്തിരി സ്വപ്നങ്ങളും അതിലേറെ പ്രത്യാശയും
 നിശ്ചലമാകും ഈ വേളയിൽ ജീവിക്കുവാൻ .......
മോഹം മാത്രം ബാക്കിയാക്കി നീങ്ങുന്ന വർത്തമാനം
എന്നാലും കാത്തിരിപ്പ് നാം
ആ നല്ല നാളെ ഇന്നും ……..
വീണ്ടും ചിരിച്ചു ഉണരുന്ന പ്രഭാതത്തെ …...
ഓർക്കുവാൻ ഒത്തിരി ഉള്ള ഉച്ചയൂണിനെ …..
നന്മ പൂരിതമാം അത്താഴത്തെ.
കാത്തിരിക്കാം പ്രാർഥനയുമായി .
നമുക്ക് ഒരുമിച്ച് ഒരേ മനസ്സായി.
 പങ്കുവയ്ക്കാം നല്ല കിനാക്കളെ .

സൂര്യ ഗായത്രി
+2 ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത