കിനാവ്
പ്രകാശപൂരിതമായ വിഹായസ്സിൽ …..
ചിതറും ഇരട്ടിയിൽ ...
നാം ചിന്താമഗ്നനായി മൂകമായി നിൽക്കണം .
ഒത്തിരി സ്വപ്നങ്ങളും അതിലേറെ പ്രത്യാശയും
നിശ്ചലമാകും ഈ വേളയിൽ ജീവിക്കുവാൻ .......
മോഹം മാത്രം ബാക്കിയാക്കി നീങ്ങുന്ന വർത്തമാനം
എന്നാലും കാത്തിരിപ്പ് നാം
ആ നല്ല നാളെ ഇന്നും ……..
വീണ്ടും ചിരിച്ചു ഉണരുന്ന പ്രഭാതത്തെ …...
ഓർക്കുവാൻ ഒത്തിരി ഉള്ള ഉച്ചയൂണിനെ …..
നന്മ പൂരിതമാം അത്താഴത്തെ.
കാത്തിരിക്കാം പ്രാർഥനയുമായി .
നമുക്ക് ഒരുമിച്ച് ഒരേ മനസ്സായി.
പങ്കുവയ്ക്കാം നല്ല കിനാക്കളെ .