ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കളിയും ചിരിയും ഒന്നുമില്ലാത്ത ഒരു വെക്കേഷൻ
കളിയും ചിരിയും ഒന്നുമില്ലാത്ത ഒരു വെക്കേഷൻ
പുറത്തേക്കിറങ്ങാൻ ആകാതെ വീട്ടിലിരുന്ന് അനിയത്തിയുമായി പല കളികളും കളിച്ചും, കുഞ്ഞനുജത്തിയെ നോക്കിയും, നീണ്ട നേരം ഉറങ്ങിയും ഓരോ ദിവസവും തള്ളിനീക്കി. ഭക്ഷണത്തിനും മറ്റു സാധനങ്ങൾ വാങ്ങാൻ പോലും ഞാൻ കടയിലേക്ക് പോയില്ല. നല്ലവരായ അയൽപക്കക്കാരും മറ്റു സഹോദരങ്ങളും ഉണ്ടായതിനാൽ പേടി ഉണ്ടായിരുന്നില്ല. ഇടക്ക് ഞങ്ങളുടെ പ്രിയ സാറിൻ്റെ ക്ഷേമാന്വേഷണങ്ങളും.. അവർ സാധനങ്ങൾ കൊണ്ടുവന്ന് തരുമായിരുന്നു. തിരിച്ചു ഞങ്ങളുടെ കയ്യിലുള്ളത് അങ്ങോട്ടും കൊടുക്കുമായിരുന്നു. ഉപ്പ ഗൾഫിൽ ആയതിനാൽ ഞങ്ങൾക്ക് നല്ല ഭീതിയുണ്ട്. ഉപ്പാക്ക് അതിലേറെ. വീട്ടിൽ ബോറടി ഉണ്ടായിരുന്നില്ല. പല പണികളും ഉണ്ടായിരുന്നു. വീട്ടിൽ മുഴുവൻ സമയവും ഞാൻ ഉണ്ടായതിനാൽ എനിക്ക് എന്റെ ഉമ്മ എന്നെയും എന്റെ അനുജത്തി കളെയും നോക്കുന്നതിന്റെ കഷ്ടപ്പാട് ശരിക്കും മനസ്സിലായി. എനിക്ക് എന്നെ കൊണ്ട് ചെയ്തുകൊടുക്കാൻ കഴിയുന്ന സഹായങ്ങൾ ഞാൻ ഉമ്മയ്ക്ക് ചെയ്തു കൊടുത്തു. എന്റെ കൊച്ചു പെങ്ങളെ ഉറക്കുക, അവളോട് കളിക്കുക എന്നിവയായിരുന്നു പ്രധാന പരിപാടി. അവളെ നോക്കുന്നത് കൊണ്ട് എന്റെ ഉമ്മയ്ക്ക് ബാക്കി ജോലികൾ പെട്ടെന്ന് തീർക്കാൻ ആവും. കൊറോണ കാലം വിഷമം പിടിച്ചതാണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടത്, കുറേ നല്ല അനുഭവങ്ങൾ എനിക്ക് പകർന്നു തന്നു എന്നതിനാലാണ്. ഇതിലൂടെ എന്റെ ഉമ്മയുടെ കഷ്ടപ്പാടും, അനുജത്തി കളിക്കുന്ന കുഞ്ഞു കുഞ്ഞുരസമുള്ള കളികളും, കൂട്ടിലടച്ച തത്തമ്മയുടെ അനുഭവവും എനിക്ക് മനസ്സിലായി. കൊറോണ വെക്കേഷന് നന്ദി ഇത്രയും കാര്യങ്ങൾ എനിക്ക് നീ മനസ്സിലാക്കി തന്നു താങ്ക്യൂ. എന്ന് കരുതി ഇനിയും നീ വരേണ്ടതില്ല. goodbye കൊറോണ ആൻഡ് താങ്ക്യൂ.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം