ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  കൊറോണഭീതി    

ലോകം മുഴുവൻ ഭീതിയിലാക്കി
കൊറോണയെന്നൊരു വൈറസ്
വുഹാനിൽ നിന്നു തുടങ്ങി
ലോകത്താകെ പടരുമ്പോൾ
പ്രാണനെടുക്കാൻ വന്നൊരു വ്യാധി
പ്രതിവിധിയില്ല ജാഗ്രത വേണം
രോഗം വന്ന് ചികിത്സ വേണ്ട
രോഗം വരാതെ നോക്കുക വേണം
വ്യക്തി ശുചിത്വം പാലിക്കേണം
പൊതുവഴിയിൽ തുപ്പുകയരുത്
ചുമയോ തുമ്മലോ വന്നെന്നാകിൽ
മാസ്ക് ധരിച്ച് പ്രതിരോധിക്കാം
ഒറ്റക്കെട്ടായ് വീട്ടിലിരിക്കാം
സർക്കാർ നിയമം പാലിക്കാം
അതിജീവിക്കും അതിജീവിക്കും
കൊറോണയെ നമ്മൾ പടി കടത്തും.

ഗൗരിശങ്കർ പി എം
3 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത