ലോകം മുഴുവൻ ഭീതിയിലാക്കി
കൊറോണയെന്നൊരു വൈറസ്
വുഹാനിൽ നിന്നു തുടങ്ങി
ലോകത്താകെ പടരുമ്പോൾ
പ്രാണനെടുക്കാൻ വന്നൊരു വ്യാധി
പ്രതിവിധിയില്ല ജാഗ്രത വേണം
രോഗം വന്ന് ചികിത്സ വേണ്ട
രോഗം വരാതെ നോക്കുക വേണം
വ്യക്തി ശുചിത്വം പാലിക്കേണം
പൊതുവഴിയിൽ തുപ്പുകയരുത്
ചുമയോ തുമ്മലോ വന്നെന്നാകിൽ
മാസ്ക് ധരിച്ച് പ്രതിരോധിക്കാം
ഒറ്റക്കെട്ടായ് വീട്ടിലിരിക്കാം
സർക്കാർ നിയമം പാലിക്കാം
അതിജീവിക്കും അതിജീവിക്കും
കൊറോണയെ നമ്മൾ പടി കടത്തും.