പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/സാന്ത്വനത്തിന്റെ ചെറുപുഞ്ചിരിക്കായ്...

Schoolwiki സംരംഭത്തിൽ നിന്ന്
സാന്ത്വനത്തിന്റെ ചെറുപുഞ്ചിരിക്കായ്...

കരുത്തരാണ് നമ്മൾ,ലോകജനത
നമുക്ക് നാമായി ലോകംമുഴുവനും
അനുഗ്രഹീതർ നമ്മൾ ഭൂമിയുടെമക്കൾ
അമ്മയുടെ സ്നേഹംപോൽ പരക്കട്ടെ
നൻമയുടെ സാന്ത്വന വെളിച്ചവും.

അണയാത്ത ദീപം പോലെ
എന്നും നമ്മുടെയുള്ളിൽ
കരുതലിന്റെ മാലാഖമാർ
ജീവന് പകരമായി നമ്മെ പരിചരിക്കുന്നു.
അവർ അവരാണ് ഭൂമിയുടെ മക്കൾ.
ഇന്നലകളിലെ വേദന ഇന്നും എന്നുള്ളിൽ
തേങ്ങലായി ഇരിപ്പൂ.ഇന്നിതാ..........
പുഞ്ചിരിതൂകികൊണ്ട് കരുതൽ തഴുകുന്നു
സമാധാനത്തിന്റ രാത്രികൾ, ഇന്നുമെൻ-
മിഴികളിൽ നിറഞ്ഞിരിക്കുന്നു.
അതെ, നമ്മൾ അമ്മതൻമക്കൾ....
 

പാർവണ സുരേന്ദ്രൻ. പി
7 പേരൂൽ യു പി സ്ക്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത