കരുത്തരാണ് നമ്മൾ, ലോകജനത
നമുക്ക് നാമായി ലോകം മുഴുവനും
അനുഗ്രഹീതർ നമ്മൾ ഭൂമിയുടെ മക്കൾ
അമ്മയുടെ സ്നേഹംപോൽ പരക്കട്ടെ
നൻമയുടെ സാന്ത്വന വെളിച്ചവും.
അണയാത്ത ദീപം പോലെ
എന്നും നമ്മുടെയുള്ളിൽ
കരുതലിന്റെ മാലാഖമാർ
ജീവന് പകരമായി നമ്മെ പരിചരിക്കുന്നു.
അവർ അവരാണ് ഭൂമിയുടെ മക്കൾ.
ഇന്നലകളിലെ വേദന ഇന്നും എന്നുള്ളിൽ
തേങ്ങലായി ഇരിപ്പൂ.ഇന്നിതാ..........
പുഞ്ചിരിതൂകികൊണ്ട് കരുതൽ തഴുകുന്നു
സമാധാനത്തിന്റ രാത്രികൾ, ഇന്നുമെൻ-
മിഴികളിൽ നിറഞ്ഞിരിക്കുന്നു.
അതെ, നമ്മൾ അമ്മതൻമക്കൾ....