ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി പാഠം
പരിസ്ഥിതി പാഠം
നമ്മുടെ ചുറ്റുപാടാകെ മലിനീകരണത്തിന് കീഴ്പ്പെട്ടിരിക്കുന്നു. വെള്ളം, മണ്ണ്, വായു ഇവയിലെല്ലാം മലിനീകരണം ക്രമാതീതമായി വളർന്നിരിക്കുകയാണ്.ഇതിനുള്ള ഉത്തരവാദിത്യം മനുഷ്യനു മാത്രമാണ്. ചുരുക്കി പറഞ്ഞാൽ മനുഷ്യൻ മനുഷ്യനെ തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ് .ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.ജലമലിനീകരണമാണ് ഇതിൽ പ്രധാനം സമുദ്രത്തിലെ ജലത്തിന് പഴയ നീലനിറമില്ലെന്ന് തോർയഗ്യാർ സൺ അഭിപ്രായപെട്ടിരിക്കുന്നു. ക്രമാതീതമായി എണ്ണത്തൂവലും സമുദ്രാദർ ഭാഗത്തെ വിഷലിപ്തമാക്കുന്നു. രസം, ഈയം, തുടങ്ങിയ വസ്തുക്കളുടെ അളവും സമുദ്രജലത്തിൽ ഏറിവരികയാണ്. നാം ശ്വസിക്കുന്ന ജീവവായുവിൻ്റെ 70% കടലിൻ്റെ അടിത്തട്ടിലുള്ള അതിസൂക്ഷ്മമായ സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത് .ഈ നിലയിൽ പോയാൽ നമുക്ക് ശ്വസിക്കാനുള്ള വായു പോലും ലഭ്യമല്ലാതെയാകും. കാരണം അവയെല്ലാം അടുത്തു തന്നെ നശിച്ചുപോകാൻ ഇടയുണ്ട്. വർദ്ധിച്ചു വരുന്ന വനനശീകരണ മൂലം മണ്ണൊലിപ്പ് എന്ന ദീകര വിപത്ത് നാം നേരി ടുകയാണ്.മേൽ മണ്ണ് ഒഴുകി പോകുന്നതിനാൽ അവയിലെ അടിസ്ഥാന വളമായNBKനഷ്ടപ്പെടുന്നു.അതു പോലെ അയഡിൻ്റെ അംശവും മണ്ണിന് നഷ്ടപ്പെട്ടു പോകുന്നു. തൻമൂലം മനുഷ്യർക്ക് തൊണ്ട മുഴഎന്ന വിപത്ത് വന്നു ചേരുന്നു. കേരളത്തിലെ മലമ്പ്രദേശങ്ങൾ മിക്കതും ഈ രോഗത്തിൻ്റെ പിടിയിലാണിപ്പോൾ. വനനശീകരണം നമ്മുടെ കാലവസ്ഥയെ ആകെ തകിടം മറിക്കുന്നു. മഴയുടെ അളവ് കുറയുന്നതിന് ഇതൊരു സുപ്രധാന കാരണമാണ്. നമ്മുടെ കോൺക്രീറ്റ് പരിസരങ്ങൾ അന്തരീക്ഷത്തിലെ ചൂട് വളരെയധികം വർധിപ്പിക്കുന്നു. അതുല്യപാദന ശേഷിയുള്ള വിത്തുകളും മറ്റും കൃഷിക്കുപയോഗിക്കുമ്പോൾ അവയെ കീടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ നാം അതിശക്തമായ കീടനാശിനികൾ ഉപയോഗിക്കുന്നു.ഇവ മണ്ണിനേയും ജലത്തിനേയും വിഷലിപ്തമാക്കുന്നു. വെള്ളം വിഷമയമാക്കുന്നതിനാൽ നദികളിലേയും മറ്റും മത്സ്യങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണ്. മത്സര്യങ്ങൾക്ക് പലതരം രോഗങ്ങൾ ബാധിക്കുന്നു. അവ മനുഷ്യർക്ക്
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം