സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
04:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ വിഴുങ്ങുന്ന മഹാമാരി

ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് കൊറോണ വൈറസ്. അതുമൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കോവിഡ് -19 .ആദ്യ കാലത്തു ഇത് ഒരു സാധാരണ പനിയുടെ രൂപത്തിലായിരുന്നു.

എന്താന്ന് കൊറോണ?

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ വൈറസ്. ഇവ സാധാരണ ജലദോഷ പനി മുതൽ അതിഭീകരമായ സാർസ്,മെർസ്,കോവിഡ് എന്നിവ വരെ ഉണ്ടാവാൻ കാരണമായ ഒരു വലിയ കൂട്ടം വൈറസുകളാണ്. ബ്രോങ്കിറ്റീസ് ബാധിച്ച പക്ഷികളിൽ നിന്നും 1937- ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് .

ഇപ്പോൾ ഈ ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ് ഈ വൈറസ് . ഇത് ദിവസങ്ങൾ കഴിയുംതോറും രോഗികളുടെയും രോഗം മൂലം മരിക്കുന്നവരുടെയും എണ്ണം കൂട്ടികൊണ്ടു വരികയാണ് .ഇപ്പോൾ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സമുചിതമായ ഇടപെടൽ കൊണ്ട് നമ്മുടെ കൊച്ചു കേരളത്തിന് ഇതിനെ പിടിച്ചു നിറുത്താൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട് .സ്വന്തം കുടുംബം പോലും മാറ്റി നിറുത്തി നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം .

2018 മുതൽ രണ്ടു പ്രാവശ്യമായി കടന്നുവന്ന പ്രളയത്തെയും തുടർന്ന് വന്ന നിപ്പയെയും നാം ജാതി വർണ്ണ വർഗ്ഗ രാഷ്ട്രീയ വ്യത്യാസം കൂടാതെ ഒത്തൊരുമിച്ചു മുന്നേറിയ നമ്മുക്ക് ലോക ജനതയെ ഒരു പോലെ ഭീതിയിൽ ആഴ്ത്തിക്കൊണ്ടിരിക്കുന്ന ഈ കോറോണേയെയും അതിജീവിക്കാൻ കഴിയും.

അഭിനവ് ആന്റണി
8 സി സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം