സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിച്ച അമൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗത്തെ പ്രതിരോധിച്ച അമൻ

ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ദർബാർ എന്ന രാജ്യത്ത് ദർമഗിരി എന്ന് പേരുള്ള ചെറിയ ഗ്രാമത്തിൽ കുമാരൻ എന്ന് പേരുള്ള യുവാവ് ജീവിച്ചിരുന്നു. ഇദ്ദേഹത്തിന് ശ്രീദേവി എന്ന് പേരുള്ള ഭാര്യയും അമൻ എന്ന് പേരുള്ള മകനും ഉണ്ടായിരുന്നു. ഇദ്ദേഹം മരം വെട്ടിയാണ് കുടുബത്തെ മുന്നോട്ട് കൊണ്ടുപോയിരുന്നത്.അങ്ങനെ അമൻ വളർന്ന് യുവാവായി. അമൻ വളരുന്നതനുസരിച്ച് അവന്റെ ഉള്ളിലെ മോഹവും വളർന്നു.പഠിച്ച് വളർന്ന് ഡോക്റ്ററാവണം എന്നായിരുന്നു മോഹം.ഇങ്ങനെയിരിക്കെ ഒരു ദിവസം അമൻ തന്റെ അമ്മയോട് തന്റെ ലക്ഷ്യം പറഞ്ഞു അപ്പോൾ അമ്മ പറഞ്ഞു 'അമൻ നീ എന്താണ് പറയുന്നത്, വെറും മരംവെട്ട് കാരനായ നിന്റെ അച്ഛൻ എങ്ങനെ ഇതിനുള്ള കാശു ണ്ടാക്കും' ഇത് കേട്ട് അമൻ സങ്കടം വന്നു.പക്ഷെ അവനൊരിക്കലും തന്റെ മോഹത്തെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. എങ്കിലും അമ്മയുടെ മറുപടി അവനെ അലട്ടാൻ തുടങ്ങി.സങ്കടം സഹിക്കാൻ കഴിയാതയായപ്പോൾ അവൻ എങ്ങോട്ടന്നില്ലാതെ കാട്ടിലൂടെ യാത്രയായി.അവൻ ദു:ഖത്തിലായതിനാൽ കാട്ടിലൂടെ സഞ്ചരിക്കുന്നതിൽ അവൻ ഒട്ടും തന്നെ ഭയമുണ്ടായിരുന്നില്ല. അങ്ങനെ ഒരുപാട് ദിവസങ്ങൾ സഞ്ചരിച്ച് ഒട്ടും പ്രതീക്ഷിക്കാതെ ദർബാറിലുള്ള തന്റെ രാജാവിന്റെ അടുക്കലെത്തി. കൊട്ടാരത്തിന്റെ മതിൽ കണ്ട അവൻ ആകെ അത്ഭുതപ്പെട്ടു. ഇവിടെത്തിയത് കൊണ്ട് രാജാവിനെ കണ്ടിട്ട് മടങ്ങാൻ അമൻ തീരുമാനിച്ചു.പക്ഷെ കാവൽക്കാർ അവനെ തടഞ്ഞു. കാരണം അവന്റെ വസ്ത്രങ്ങൾ വൃത്തിയില്ലാത്തതും കീറിയതും ആയിരുന്നു.എങ്കിലും അമൻ കാവൽക്കാരോട് കേണപേക്ഷിച്ചു. അവർ അമനിനെ രാജ്യ സന്നിദ്ധിയിലെത്തിച്ചു.അമനിനെ കണ്ട രാജാവ് കാര്യം അന്വേഷിച്ചു. ഉടനെ അമൻ തന്റെ മോഹവും അമ്മ പറഞ്ഞതും രാജാവിനോട് പറഞ്ഞു കൂടാതെ' പ്രഭോ...., എന്റെ ലക്ഷ്യത്തെ സഫലമാക്കാൻ എന്റെ മാതാപിതാക്കളുടെ കയ്യിൽ കാശില്ല.അതിനാൽ അങ്ങ് എന്നെ സഹായിക്കണം' ഇത് കേട്ട് രാജാവ് പറഞ്ഞു 'ഞാൻ നിന്നെ സഹായിക്കാം പക്ഷെ, പകരം നീ എനിക്ക് എന്തു നൽകും?' ഉടനെ അമൻചിന്തിക്കാൻ തുടങ്ങി ഞാൻ ഡോക്റ്ററായാൽ രാജാവിന് വേണ്ടി എനിക്കെന്ത് ചെയ്യാൻ കഴിയും ഉടനെ അമൻ പറഞ്ഞു' ഈ രാജ്യത്ത് ഏത് രോഗം വന്നാലും അതിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഞാൻ എങ്ങനെയെങ്കിലും കണ്ടു പിടിക്കും ഈ രാജ്യത്തെ ഞാൻ രക്ഷിക്കും' ഇതുകേട്ട് രാജാവിന് സന്തോഷമായി ഉടൻ തന്നെ ഡോക്റ്റർ ആകുന്നത് വരെയുള്ള അമനിന്റെ എല്ലാ ചിലവും വഹിക്കാൻ രാജാവ് ഉത്തരവിട്ടു.ഇതു കേട്ട് അമനിനും കുടുംബത്തിനും സന്തോഷമായി.അങ്ങനെ അമൻ പഠിച്ച് ഡോക്റ്ററായി. അമനിന് തന്റെ ലക്ഷ്യം സഫലമാക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി.ഇതോടെ അമൻ മനസ്സിലാക്കി നാം ആരാവണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ പൈസയും കുടുംബ മഹിമയും ഒന്നുമല്ല മറിച്ച് നമ്മുടെ ആഗ്രഹങ്ങളാണ്.അങ്ങനെ അമൻ പാവങ്ങളെ സഹായിക്കുകയും ധനികൻ-ദരിദ്രൻ എന്ന വേർതിരിവ് കാണിക്കാതെ എല്ലാവരെയും ഒരേ പോലെ ചികിത്സിക്കുകയും ചെയ്തു. രാജ്യത്തിലെ മികച്ച ഡോക്റ്ററായി അമനിനെ തിരഞ്ഞെടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം രാജ്യത്ത് ഒരു രോഗം പിടിപ്പെട്ടു. രോഗം ബാധിച്ചവരെല്ലാം ഇതറിഞ്ഞ കിടപ്പിലായി മരിക്കാൻ തുടങ്ങി. ഇതായിരുന്നു ന്യുമോണിയ . രാജാവ് അമനിനെ രാജ്യസന്നിദ്ധിയിലേക്ക് ക്ഷണിച്ചു.രാജാവിന് നൽകിയ വാക്കിനെ കുറിച്ച് ഓർമിപ്പിച്ചു. ഇതു കേട്ടതും അമൻ മരുന്ന് കണ്ടു പിടിക്കാൻ ശ്രമിച്ചു.പക്ഷെ അപ്പോഴേക്കും രാജ്യത്തെ മരണസംഖ്യയിൽ വലിയ വർധനവ് ഉണ്ടായി. അമൻ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു.ഉടൻ തന്നെ അമൻ രാജാവിന്റെ അടുക്കൽ പോയി രോഗത്തെ കുറിച്ച് മുൻകൂട്ടി ജാഗ്രത നൽകാൻ ജനങ്ങളെ കൊട്ടാരത്തിലേക്ക് ക്ഷണിക്കാൻ ആവിശ്യപ്പെട്ടു. രാജാവ് അംഗീകരിച്ചു. അമൻ അവരെ സ്വാഗതം ചെയ്ത് കൊണ്ട് പറഞ്ഞു 'ഈ മഹാമാരിയെ നാമല്ലാടെ നോക്കണം. ഇതിനു മുമ്പ് നമ്മുടെ രാജ്യത്ത് ഈ രോഗം പടർന്നു അന്നും ഇതുപോലെ ഒരുപാട് പേർ മരിച്ചു.ഇത് സമ്പർക്കം മൂലം പടരുന്ന രോഗമാണ്. അതിനാൽ നാം ഏവരും ജാഗ്രത പുലർത്തണം' ഇത്രയും പറഞ്ഞ് അവസാനിപ്പിച്ചു.അമൻ വീണ്ടും മരുന്ന് കണ്ടു പിടിക്കാനുള്ള പരിശ്രമത്തിലായി.അതിനിടയിൽ രോഗബാധിതരുടെ എണ്ണത്തിൽ ചെറിയ മാറ്റം അനുഭവപ്പെട്ടു. എങ്കിലും വലിയ വിത്യാസമുണ്ടായില്ല.ഉടൻ തന്നെ അമൻ മരുന്ന് കണ്ടു പിടിച്ചു.എങ്കിലും മരണസംഖ്യയിൽ ചെറിയ മാറ്റം മാത്രേ ഉണ്ടായൊള്ളു.രാജാവ് വീണ്ടും രാജ്യസന്നിദ്ധിയിലേക്ക് അമജാവിന് നൽകിയ വാക്കിനെ കുറിച്ച് വീണ്ടും ഓർമിപ്പിച്ചു.പക്ഷെ അമൻ നിസ്സഹകനായിരുന്നു. രാജാവിന് കൊടുത്ത വാക്ക് പാലിക്കാൻ കഴിയാത്തതിൽ അവൻ സങ്കടം തോന്നി.ഇതിനിടയിൽ കുമാരൻ രോഗിയായി. അമ്മ ശ്രീദേവി അദ്ദേഹത്തെ പരിപാലിച്ചു.എങ്കിലും മറ്റുള്ളവരാരും തന്റെ അച്ഛന്റെ സുഖവിവരം അറിയാൻ വന്നില്ല. അമൻ തന്റെ അമ്മയോട് ഇതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അമ്മ മറുപടി നൽകി 'നീ അന്ന് കൊട്ടാരത്തിൽ വെച്ച് പറഞ്ഞില്ലേ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പടരുമെന്ന് അതിനാൽ എല്ലാവരും ഭയത്തിലാണ് മോനേ.. ആർക്കും ജാഗ്രതയില്ല ഭയമാണ് എല്ലാവരെയും അലട്ടുന്നത്.' ഉടൻ തന്നെ അമൻ രാജാവിന്റെ അടുക്കൽ പോയി ജനങ്ങളെ ക്ഷണിക്കാൻ ആവശ്യപ്പെട്ടു.രാജാവ് അംഗീകരിച്ചു.അമൻ പറഞ്ഞു' ഞാൻ ഈ രോഗത്തെ കുറിച്ചറിഞ്ഞു നമ്മുടെ പൂർവികന്മാർ ഈ രോഗത്തെ പ്രതിരോധിക്കാൻ മരുന്ന് കണ്ടു പിടിക്കുകയാണ് ചെയ്തത്.ആ മരുന്നിനെ കുറിച്ച് ഞാൻ പഠിച്ചു ഇന്ന് ഈ മരുന്ന് ഞാൻ നിങ്ങൾക്ക് നൽകുന്നു.' എന്ന് പറഞ്ഞ് അമൻ മുമ്പ് കണ്ടു പിടിച്ച അതേ മരുന്ന് നൽകി. രോഗികൾ മരുന്ന് കുടിക്കുകയും സുഖപ്പെടുകയും ചെയ്തു.ഇതോടെ അമൻ ഇതിൽ നിന്നും മനസ്സിലാക്കി രോഗത്തെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമം മരുന്നല്ല മരുന്നിലുള്ള അവരുടെ വിശ്വാസമാണന്ന് .അങ്ങനെ ദർബാർ രാജ്യം സന്തോഷത്തോടെ ജീവിച്ചു.

റാഹിമ ബീവി
9 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ