ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/കൊറോണ നൽകിയ സന്തോഷം
കൊറോണ നൽകിയ സന്തോഷം
കൊറോണ നൽകിയ സന്തോഷം. പട്ടണത്തിന് അടുത്ത് ഒരു വലിയ മരത്തിൽ നിറയെ കിളികൾ താമസിച്ചിരുന്നു. പല കൊമ്പുകളിൽ ആയി കൂടുകൾ കെട്ടി കുടുംബമായി അവ താമസിച്ചു പോന്നു. എന്നും വൈകുന്നേരം അവിടുത്തെ ചില കുരുത്തംകെട്ട കുട്ടികൾ തെറ്റാലി കൊണ്ട് അവരുടെ കൂടുകൾ താഴെ ഇടുമായിരുന്നു. ആ മരത്തിലാണ് മിന്നു തത്തയും സോനു തത്തയും കൂടുകൂട്ടി മുട്ടയിട്ടത്. മുട്ട വിരിയിക്കാൻ ഭദ്രമായ കൂടുണ്ടാക്കി. കുട്ടികളുടെ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിച്ചു. അങ്ങനെയിരിക്കെ പട്ടണത്തിൽ ദിവസംതോറും തിരക്ക് കുറഞ്ഞു വരുന്നത് അവർ ശ്രദ്ധിച്ചു. പെട്ടെന്ന് ഒരു ദിവസം മനുഷ്യരെ പുറത്തു കാണാതായി. വണ്ടികളും ഇല്ല. ഈ മനുഷ്യർക്ക് ഇതെന്തുപറ്റി അവർ പരസ്പരം ചോദിച്ചു. പക്ഷികളും മൃഗങ്ങളും എല്ലാ വഴികളിലൂടെയും ഉല്ലസിച്ചു നടന്നു. എങ്കിലും ഈ മനുഷ്യർക്ക് എന്തുപറ്റിയെന്ന് കണ്ടുപിടിക്കണമെന്ന് അവർ ഉറപ്പിച്ചു. മിന്നുവും സോനുവും പതിവുപോലെ തീറ്റതേടി നാട്ടിൻപുറത്തെ തേക്ക് പോയി. തീറ്റതേടി തളർന്ന അവർ ഒരു മരച്ചില്ലയിൽ വിശ്രമിച്ചു. അപ്പോൾ അതുവഴി ഒരാൾ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നു വരുന്നത് കണ്ടു. അയാൾ മരച്ചുവട്ടിൽ ഇരുന്നു കൊണ്ട് ലോകമാകെ പടർന്നു പിടിച്ച കോവിഡ് 19 എന്ന രോഗത്തെ കുറിച്ചും അതിന് കാരണമായ കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ വൈറസിനെ കുറിച്ചും സുഹൃത്തിനോട് പറയുന്നത് കേട്ടു. മിന്നു തത്ത ക്കും സോനു തത്ത ക്കും കാര്യം പിടി കിട്ടി. എന്തായാലും കുറച്ചുകാലം മനുഷ്യർ കൂട്ടിൽ കിടക്കട്ടെ. നമുക്ക് ആരെയും പേടിക്കാതെ പാറിപ്പറന്നു നടക്കാം. ഈ സന്തോഷവാർത്ത കൂട്ടുകാരെ അറിയിക്കാൻ അവർ തിടുക്കത്തിൽ പറന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ