സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/നീ പെയ്തു തോരാതെ

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീ പെയ്തു തോരാതെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീ പെയ്തു തോരാതെ


ഹേ തരംഗരൂപിണി
നിൻ ക്രോധാഗ്നിയിലെരിഞ്ഞമർന്നിതാ മാനുഷർ
ഒരിക്കലും വിസ്മരിക്കരുതാത്ത
പേടിസ്വപ്നമായ് മാറി നീ
നാടിനെ നടുക്കി അനന്തപ്രവാഹമായ്‌
അലഞ്ഞു നീ കേരളാമ്പതൻ മാറിൽ
കുത്തിയൊലിച്ച നിൻ മൃത്യൂപ്രവാഹത്തിൽ
എത്രപേർ ? എത്രപേർ വലഞ്ഞിഴഞ്ഞു ?
പ്രളയമേ . . . . . .
നിൻതപ്തനിദ്രയിൽ വീണുറങ്ങുന്നു ഭൂമിപുത്രൻ
നീ നൂറ് ജീവൻ കവർന്നെടുത്തു
ഞങ്ങൾക്കു ബാക്കിയായ കണ്ണുനീരും
മഴയൊരു വരവായ് നിനച്ചവർക്കൊക്കെയും
നീ മരണം മുഴുക്കെ വിതച്ചു .
എന്തിനു നീ മന്നിൽ മനുഷ്യന്റെ
മൃത്യുവായ് പേമാരി പെയ്‌തു ?
ഒരുനേരമിത്തിരിയാഹാരമുണ്ണാൻ
അലിഞ്ഞുകേണു മർത്യനന്ന്‌
കേരളം പൂർണ്ണമായി വെള്ളത്തിലാണ്ടുപോയി
വർഗത്വവുമതിലൊലിച്ചുപോയി
ജാതിയും മതവും രാഷ്ട്രീയവുമെല്ലാം
കലിതുള്ളിക്കൊണ്ടുപോയ്‌ കാലവർഷം
കേരളധരിത്രിതൻ ജീവിതപുസ്തകത്തിൽ
മായാത്ത പാടായി ഉറച്ചിരിക്കുന്നു നീ
ഇനി നിൻ നിതാന്തസ്മരണയിൽ
നിന്നുണരുന്ന അമ്മയെ ഞങ്ങൾക്ക് കാണുമാറോ ?
എന്തിനിനിയേറെ കേഴുന്നു ഞാൻ ?
അനുഭവിച്ചതറിഞ്ഞല്ലേ നാം . . . .
 

ശ്രീനന്ദ എസ്
110 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത